---
title: "കോൺഗ്രസ്സ് അയ്യൻകുന്ന് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി"
english_title: "Ayyankunnupanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300038/ayyankunnupanchayath"
published_at: "2025-07-02T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864eb2811438_1000103964.jpg"
keywords: []
---

# കോൺഗ്രസ്സ് അയ്യൻകുന്ന് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി

> **Lead Summary:** ഇരിട്ടി : കോൺഗ്രസ്സ് അയ്യൻകുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ബാരാപോൾ പവർ ഹൗസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . ബാരാപോൾ കനാലിൽ ഗർത്തം രൂപപെട്ടതിന് താഴെ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുക , കെ എസ് ഇ ബി യുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണ . കെപിസിസി മെബർ ചന്ദ്രൻ തില്ലങ്കേരി ധർണ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ജെയ്സൺ കാരക്കാട്ട് അധ്യക്ഷത വഹിച്ചു. വിജിലൻസ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ രണ്ട് വര്ഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് ഭരണ അനുകൂല സംഘടനയിലെ അംഗങ്ങൾ ആയതുകൊണ്ടാണെന്നും യോഗം ആരോപിച്ചു . ജില്ലാ പഞ്ചായത്ത് മെബർ ലിസി ജോസഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എ , നസീർ, മണ്ഡലം പ്രസിഡന്റ് ജയിൻ സ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അഗം മേരി റെജി എന്നിവർ പ്രസംഗിച്ചു .

## Article Content

ഇരിട്ടി : കോൺഗ്രസ്സ് അയ്യൻകുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ബാരാപോൾ പവർ ഹൗസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . ബാരാപോൾ കനാലിൽ ഗർത്തം രൂപപെട്ടതിന് താഴെ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുക , കെ എസ് ഇ ബി യുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണ . കെപിസിസി മെബർ ചന്ദ്രൻ തില്ലങ്കേരി ധർണ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ജെയ്സൺ കാരക്കാട്ട് അധ്യക്ഷത വഹിച്ചു. വിജിലൻസ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ രണ്ട് വര്ഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് ഭരണ അനുകൂല സംഘടനയിലെ അംഗങ്ങൾ ആയതുകൊണ്ടാണെന്നും യോഗം ആരോപിച്ചു . ജില്ലാ പഞ്ചായത്ത് മെബർ ലിസി ജോസഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എ , നസീർ, മണ്ഡലം പ്രസിഡന്റ് ജയിൻ സ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അഗം മേരി റെജി എന്നിവർ പ്രസംഗിച്ചു .

പഞ്ചായത്ത് അംഗങ്ങളായ ഐസക് ജോസഫ്, മിനി വിശ്വനാഥൻ, സജി മച്ചിത്താന്നി, ലിസി തോമസ്, സെലീന ബിനോയി, എൽസമ്മ ജോസഫ്, പാർട്ടി ഭാരവാഹികളായ പി.സി. ജോസ്, എം.കെ. വിനോദ്, ജോസ് കുഞ്ഞ് തടത്തിൽ, ജോഷി കാഞ്ഞമല, ഷിബോ കൊച്ചുവേലിക്കകത്ത്, എൻ.എം. സാജു, തോമസ് വലിയതൊട്ടി, സി.സി. ജോയി, ബിജുനിത്ത് കുറുപ്പംപറമ്പിൽ, റോസിലി വിൽസൺ, അനൂപ് ചെമ്പകശ്ശേരി എന്നിവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300038/ayyankunnupanchayath)