---
title: "ലാപ്‌ടോപ്പിന് അപേക്ഷ ക്ഷണിച്ചു"
english_title: "Apply for laptop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30005/apply-for-laptop"
published_at: "2022-03-06T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62241020a5856_images.jpeg"
keywords: []
---

# ലാപ്‌ടോപ്പിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തെ ലാപ്‌ടോപ്പ് വിതരണത്തിന് അപേക്ഷിക്കാം.

## Article Content

കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തെ ലാപ്‌ടോപ്പ് വിതരണത്തിന് അപേക്ഷിക്കാം.

കേന്ദ്ര/ സംസ്ഥാന എൻട്രൻസ് കമ്മീഷൻ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സർക്കാർ/സർക്കാർ അംഗീകൃത കോളേജുകളിൽ എം ബി ബി എസ്, എം ബി എ, എം സി എ, ബി ടെക്, എം ടെക്, എം ഫാം, ബി എ എം എസ്, ബി ഡി എസ്, ബി വി എസ് സി ആൻഡ് എ എച്ച്, ബി എസ് സി-എം എൽ ടി, ബി ഫാം, ബി എസ്‌സി നഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകളിൽ 2021-22 വർഷം ഒന്നാം വർഷത്തിൽ പ്രവേശനം ലഭിച്ചവർക്കാണ് ലാപ്‌ടോപ്പ് ലഭിക്കുക. അപേക്ഷ ഫോറം ജില്ലാ ഓഫീസിലും യൂണിയൻ ഓഫീസുകളിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15. ഫോൺ: 0497 2705182.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30005/apply-for-laptop)