---
title: "റവാഡ ചന്ദ്രശേഖറിന്‍റെ നിയമനത്തില്‍ വിയോജിപ്പില്ല,സർക്കാർ തീരുമാനത്തിന് ഒപ്പം: പി ജയരാജൻ"
english_title: "Epjayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300068/epjayarajan"
published_at: "2025-07-02T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864fe64cae2e_1000104013.jpg"
keywords: []
---

# റവാഡ ചന്ദ്രശേഖറിന്‍റെ നിയമനത്തില്‍ വിയോജിപ്പില്ല,സർക്കാർ തീരുമാനത്തിന് ഒപ്പം: പി ജയരാജൻ

> **Lead Summary:** **കണ്ണൂര്‍: **കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവാദിയ ഉദ്യോഗസ്ഥന്‍ ,റവാഡ ചന്ദ്രശേഖറിനെ, പുതിയ ഡിജിപിയായി നിയമിച്ചതിനെ പരോക്ഷമായി വിമര്‍ശിച്ച പി ജയരാജന്‍ , പാര്‍ട്ടി വിമര്‍ശനം നേരിട്ട സാഹചര്യത്തില്‍ യു ടേണടിച്ച് രംഗത്ത്.

## Article Content

**കണ്ണൂര്‍: **കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവാദിയ ഉദ്യോഗസ്ഥന്‍ ,റവാഡ ചന്ദ്രശേഖറിനെ, പുതിയ ഡിജിപിയായി നിയമിച്ചതിനെ പരോക്ഷമായി വിമര്‍ശിച്ച പി ജയരാജന്‍ , പാര്‍ട്ടി വിമര്‍ശനം നേരിട്ട സാഹചര്യത്തില്‍ യു ടേണടിച്ച് രംഗത്ത്.

സർക്കാർ തീരുമാനത്തിന് ഒപ്പമാണ് താൻ . മെറിറ്റ് അടിസ്ഥാനത്തിൽ ആണ് സർക്കാർ തീരുമാനം. മന്ത്രിസഭാ തീരുമാനത്തെ എതിര്‍ത്തിട്ടില്ല.കൂത്തുപറമ്പ് വെടിവെപ്പിൽ റവഡായ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഇന്ന് ഒഴിഞ്ഞു മാറി.മന്ത്രിസഭാ യോഗത്തെ എതിർത്ത് ജയരാജൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് പാർട്ടി സെക്രട്ടറിയും വ്യക്തമാക്കി. താനും പാർട്ടി നേതൃത്വത്തിന്‍റെ ഭാഗം തന്നെയാണ്, പുതിയ ഡിജിപിയുടെ നിയമനം രക്തസാക്ഷി കുടുംബം ഉൾക്കൊള്ളുമോ? ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300068/epjayarajan)