---
title: "തപാൽ അദാലത്ത്"
english_title: "Postal adalat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30007/postal-adalat"
published_at: "2022-03-06T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622412adace70_images (1).jpeg"
keywords: []
---

# തപാൽ അദാലത്ത്

> **Lead Summary:** കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ അദാലത്ത് നടത്തുന്നു. മാർച്ച് 25 ന് രാവിലെ 11 മണിക്ക് കണ്ണൂർ ഡിവിഷന്റെ പയ്യാമ്പലത്തെ പോസ്റ്റോഫീസ് സൂപ്രണ്ടിന്റെ ഓഫീസിലാണ് അദാലത്ത്

## Article Content

കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ അദാലത്ത് നടത്തുന്നു. മാർച്ച് 25 ന് രാവിലെ 11 മണിക്ക് കണ്ണൂർ ഡിവിഷന്റെ പയ്യാമ്പലത്തെ പോസ്റ്റോഫീസ് സൂപ്രണ്ടിന്റെ ഓഫീസിലാണ് അദാലത്ത്

അദാലത്തിൽ പരിഗണിക്കുന്ന പരാതികളും തർക്കങ്ങളും മെയിലുകൾ, സ്പീഡ് പോസ്റ്റ് സർവ്വീസ്, പാർസൽ കൗണ്ടർ സർവ്വീസ്, സേവിംഗ്സ് ബാങ്ക്, മണി ഓർഡറുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഗണിക്കും. തപാൽ വകുപ്പ് നൽകുന്ന വ്യത്യസ്ത സേവനങ്ങളിൻ പരാതിയുള്ളവർക്ക് സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസസ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ-670001 എന്ന വിലാസത്തിൽ മാർച്ച് 23 ന് മുമ്പായി പരാതികൾ സമർപ്പിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30007/postal-adalat)