---
title: "ക്യാഷ് അവാർഡിന് അപേക്ഷിക്കാം"
english_title: "Apply, for cash award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30011/apply-for-cash-award"
published_at: "2022-03-06T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622417beb01d4_images (2).jpeg"
keywords: []
---

# ക്യാഷ് അവാർഡിന് അപേക്ഷിക്കാം

> **Lead Summary:** കേരള ഷോപ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായവരുടെ മക്കൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. 2020-2021 അധ്യയന വർഷം ബിരുദ, ബിരുദാന്തര/ പ്രൊഫഷണൽ കോഴ്സുകളിൽ 60 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങിയവരാകണം അപേക്ഷകർ.

## Article Content

കേരള ഷോപ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായവരുടെ മക്കൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. 2020-2021 അധ്യയന വർഷം ബിരുദ, ബിരുദാന്തര/ പ്രൊഫഷണൽ കോഴ്സുകളിൽ 60 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങിയവരാകണം അപേക്ഷകർ.

അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റേയും, സർട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർഥിയുടെ ഫോട്ടോ എന്നിവ ഉണ്ടാകണം. കേരളത്തിന് പുറത്തുളള സർവ്വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോഴ്സ് പൂർത്തിയാക്കിയവർ കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്ന തുല്ല്യതാ സർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷ മാർച്ച് 31 നകം കണ്ണൂർ താളിക്കാവിലുളള അശോക ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ക്ഷേമനിധിയുടെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2706806.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30011/apply-for-cash-award)