---
title: "ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പതിനഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി പെരുവ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി"
english_title: "Peravooe excise"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30012/peravooe-excise"
published_at: "2022-03-06T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62241891e62f6_Picsart_22-03-06_07-42-18-146.jpg"
keywords: []
---

# ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പതിനഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി പെരുവ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

> **Lead Summary:** ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പതിനഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി പെരുവ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.

## Article Content

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പതിനഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി പെരുവ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.

പെരുവ സ്വദേശി തെനിയാടൻ വീട്ടിൽ സജീവൻ എന്ന ആളെയാണ് അറയങ്ങാട് ഭാഗത്തു വച്ച് 15 ലിറ്റർ വാറ്റ് ചാരായവുമായി പിടിയിലായത്.

രഹസ്യവിവരത്തെ തുടർന്ന് പേരാവൂർ എക്സൈസ് സംഘം ശനിയാഴ്ച്ച രാത്രി 8.30 മണിയോട് കൂടി അറയങ്ങാട് ഭാഗത്ത്നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ചാരായം കടത്താനുപയോഗിച്ച പിയാജിയോ ആപ്പെ ഓട്ടോറിക്ഷയും പിടിച്ചെടുത്തു.

എക്സൈസ് ഇൻസ്പക്ടർ എ കെ വിജേഷിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽപ്രിവന്റീവ് ഓഫീസർമാരായഎൻ പത്മാരജൻ ,ജോണി ജോസഫ്, ഐ ബി പ്രിവന്റീവ് ഓഫീസർ അബ്ദുൾ നിസാർ, / സിവിൽ എക്സൈസ് ഓഫീസർമാരായ , സന്തോഷ് കൊമ്പ്രക്കണ്ടി , സതീഷ് വി എൻ, സന്ദീപ് , വനിത സിവിൽ എക്സൈസ് ഓഫീസർ അമൃത കെ കെ,ഉത്തമൻ മൂലയിൽ എന്നിവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30012/peravooe-excise)