---
title: "മുഖ്യമന്ത്രി ഇന്നും നാളെയും ജില്ലയിൽ"
english_title: "Pinaray at kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30014/pinaray-at-kannur"
published_at: "2022-03-06T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62241980e686a_images (3).jpeg"
keywords: []
---

# മുഖ്യമന്ത്രി ഇന്നും നാളെയും ജില്ലയിൽ

> **Lead Summary:** മുഖ്യമന്ത്രി പിണറായി വിജയൻ ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

## Article Content

മുഖ്യമന്ത്രി പിണറായി വിജയൻ ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

ഞായറാഴ്ച രാവിലെ 9.30-ന് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ 100 ജനകീയ വായനശാലകളുടെ ഉദ്ഘാടനം. 11-ന്‌ പയ്യന്നൂർ ഏറ്റുകുടുക്കയിൽ സോളാർ പവർപ്ലാന്റ് ഉദ്ഘാടനം ചെയ്യും. 12-ന്‌ പരിയാരം ഉൾ​െപ്പടെ വിവിധ പോലീസ് സ്റ്റേഷൻ കെട്ടിടം, ഫൊറൻസിക് ലാബുകൾ എന്നിവയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിങ്ങിലൂടെ.

അഞ്ചുമണിക്ക് വെള്ളച്ചാൽ-വേങ്ങാട് റോഡ് ഉദ്ഘാടനം പാച്ചപ്പൊയ്കയിൽ. വൈകിട്ട് ആറിന് പിണറായിപ്പെരുമ കെട്ടിടം ഉദ്ഘാടനം.

തിങ്കളാഴ്ച 10-ന് ഇരിവേരി സി.എച്ച്.സി. ശിലാസ്ഥാപനം ചക്കരക്കല്ലിൽ. 11-ന് മൂന്നുപെരിയയിൽ പാലയാട്-പാറപ്രം-പറശ്ശിനിക്കടവ് റോഡ് ഉദ്ഘാടനം. 12-ന് ഗവ. ബ്രണ്ണൻ കോളേജ് മാത്‌സ് ബ്ലോക്ക്, നവീകരിച്ച മെൻസ് ഹോസ്റ്റൽ കെട്ടിടോദ്ഘാടനം. 3.45-ന്റെ വിമാനത്തിൽ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക്‌ മടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30014/pinaray-at-kannur)