---
title: "വാഹനാപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300153/died"
published_at: "2025-07-03T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6865d343f2757_IMG-20250703-WA0003.jpg"
keywords: []
---

# വാഹനാപകടത്തിൽ പരുക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

> **Lead Summary:** **ഇരിട്ടി** : വള്ളിത്തോട് ആനപ്പന്തി കവലയിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചരൾസ്വദേശി പുളിക്കൽ വാസുക്കുട്ടൻ അന്തരിച്ചു . കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് വാസുക്കുട്ടൻ മരിക്കുന്നത് . ജൂൺ 2 ന് വൈകുന്നേരം ആയിരുന്നു അപകടം . ആശുപത്രിയിൽ ആയിരുന്ന ഭാര്യക്ക് ഭക്ഷണം എത്തിച്ച ശേഷം വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം .

## Article Content

**ഇരിട്ടി** : വള്ളിത്തോട് ആനപ്പന്തി കവലയിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചരൾസ്വദേശി പുളിക്കൽ വാസുക്കുട്ടൻ അന്തരിച്ചു . കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് വാസുക്കുട്ടൻ മരിക്കുന്നത് . ജൂൺ 2 ന് വൈകുന്നേരം ആയിരുന്നു അപകടം . ആശുപത്രിയിൽ ആയിരുന്ന ഭാര്യക്ക് ഭക്ഷണം എത്തിച്ച ശേഷം വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം .

ആനപ്പന്തി കവലയിൽ നിന്നും ഇരുചക്ര വാഹനത്തിൽ സെന്റ് ജൂഡ് ഭാഗത്തേക്ക് വാഹനം തിരിക്കുമ്പോൾ കൂട്ടുപുഴ ഭാഗത്തുനിന്നും വന്ന പാർസൽ വാൻ വാസുക്കുട്ടനെ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു . ഗുരുതരമായി പരിക്കേറ്റ വാസുക്കുട്ടൻ ഒരുമാസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയികൾ ചികിത്സയിൽ ആയിരുന്നു . സംസ്കാരം ഇന്ന് (03.07.2025) വൈകുന്നേരം 5.30ന് വീട്ടുവളപ്പിൽ. ഭാര്യ :സരോജിനി. മക്കൾ :സുമിത, അമിത. മരുമക്കൾ : വിവേക്, അശോകൻ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300153/died)