---
title: "ചാലിൽ റോഡ് കോൺക്രീറ്റ് പ്രവൃത്തി ചെയ്യുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി"
english_title: "Chalil road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30018/chalil-road"
published_at: "2022-03-06T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62241cffbd195_images (6).jpeg"
keywords: []
---

# ചാലിൽ റോഡ് കോൺക്രീറ്റ് പ്രവൃത്തി ചെയ്യുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി

> **Lead Summary:** കണ്ണൂർ എം എൽ എയുടെ പ്രത്യേക വികസന നിധിയിലുൾപ്പെടുത്തി 4.50 ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഡിവിഷൻ നമ്പർ 30 ൽപ്പെട്ട ഭജന സമിതി ചാലിൽ റോഡ് കോൺക്രീറ്റ് പ്രവൃത്തി ചെയ്യുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

## Article Content

കണ്ണൂർ എം എൽ എയുടെ പ്രത്യേക വികസന നിധിയിലുൾപ്പെടുത്തി 4.50 ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഡിവിഷൻ നമ്പർ 30 ൽപ്പെട്ട ഭജന സമിതി ചാലിൽ റോഡ് കോൺക്രീറ്റ് പ്രവൃത്തി ചെയ്യുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

അഴീക്കോട് എം എൽ എയുടെ പ്രത്യേക വികസന നിധിയിലുൾപ്പെടുത്തി 89,162/-രൂപ വിനിയോഗിച്ച് അഴീക്കോട് മണ്ഡലത്തിലെ ചാലാട് സെൻട്രൽ എൽ പി, അലവിൽ ആറാംകോട്ടം എൽ പി എന്നീ സ്‌കൂളുകളിൽ ലാപ്ടോപ്പ് വാങ്ങിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

അഴീക്കോട് എം എൽ എയുടെ പ്രത്യേക വികസന നിധിയിലുൾപ്പെടുത്തി 5.64 ലക്ഷം രൂപ വിനിയോഗിച്ച് അഴീക്കോട് ഗ്രാമ പഞ്ചായത്തിലെ പൂതപ്പാറ കാപ്പുങ്കര റോഡ് സി എച്ച് റോഡ് റംസീന മൻസിൽ മുതൽ ഹസ്സൻകുട്ടി മൻസിൽ വരെ റോഡ് ടാറിങ്ങ് പ്രവൃത്തി ചെയ്യുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30018/chalil-road)