---
title: "വാഹനങ്ങളുടെ തേഡ് പാർട്ടിഇൻഷുറൻസ് പ്രീമിയം വർധിക്കും"
english_title: "Insurance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30019/insurance"
published_at: "2022-03-06T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62241dae1b43f_images (8).jpeg"
keywords: []
---

# വാഹനങ്ങളുടെ തേഡ് പാർട്ടിഇൻഷുറൻസ് പ്രീമിയം വർധിക്കും

> **Lead Summary:** എപ്രിൽ ഒന്നുമുതൽ മോട്ടോർ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിക്കും. ഇതു സംബന്ധിച്ച കരട് നിർദേശം കേന്ദ്ര ഗതാഗതമന്ത്രാലയം പുറപ്പെടുവിച്ചു.

## Article Content

എപ്രിൽ ഒന്നുമുതൽ മോട്ടോർ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിക്കും. ഇതു സംബന്ധിച്ച കരട് നിർദേശം കേന്ദ്ര ഗതാഗതമന്ത്രാലയം പുറപ്പെടുവിച്ചു.

മൂന്നുവർഷത്തിനുശേഷമാണ് പ്രീമിയം വർധിക്കുന്നത്. ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ നിരക്കനുസരിച്ച് 1000 സി.സി.യുള്ള സ്വകാര്യ കാറുകൾക്ക് ഒരുവർഷത്തെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 2,094 രൂപയാകും. 1,500 വരെയുള്ളവയ്ക്ക് 3,416 രൂപ. 1500-ന് മുകളിലുള്ളവക്ക് 7,897 രൂപയായിരിക്കും പ്രീമിയം തുക. 150-350 സി.സി. ഇരുചക്രവാഹനങ്ങൾക്ക് 1,366 രൂപയായിരിക്കും പ്രീമിയം തുക. 350 സി.സി.ക്ക് മുകളിലുള്ളവയ്ക്ക് 2,804 രൂപ. ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങൾക്ക് പ്രീമിയം തുകയിൽ 7.5 ശതമാനം ഇളവ് ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30019/insurance)