---
title: "ഹജ്ജ് കർമ്മം കഴിഞ്ഞ് യാത്ര മടങ്ങാനിരിക്കെ തില്ലങ്കേരി സ്വദേശി മദീനയിൽ അന്തരിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300347/iritty"
published_at: "2025-07-03T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686699a243ad0_IMG-20250703-WA0021.jpg"
keywords: []
---

# ഹജ്ജ് കർമ്മം കഴിഞ്ഞ് യാത്ര മടങ്ങാനിരിക്കെ തില്ലങ്കേരി സ്വദേശി മദീനയിൽ അന്തരിച്ചു 

> **Lead Summary:** **ഇരിട്ടി**: ഹജ്ജ് കർമ്മം കഴിഞ്ഞ് മദീന സന്ദർശനത്തിനിടയിൽ തില്ലങ്കേരി സ്വദേശി മരണപ്പെട്ടു. തില്ലങ്കേരി കാവുംപടിയിലെ അജ്മൽ മൻസിലിൽ കെ.വി. അബ്ദുൾ അസീസ് ഹാജി ആണ് മരണപ്പെട്ടത്. ശാരിരിക അസ്വസ്ഥതയെ തുടർന്ന് മദീനകിംങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുക ആയിരുന്നു .

## Article Content

**ഇരിട്ടി**: ഹജ്ജ് കർമ്മം കഴിഞ്ഞ് മദീന സന്ദർശനത്തിനിടയിൽ തില്ലങ്കേരി സ്വദേശി മരണപ്പെട്ടു. തില്ലങ്കേരി കാവുംപടിയിലെ അജ്മൽ മൻസിലിൽ കെ.വി. അബ്ദുൾ അസീസ് ഹാജി ആണ് മരണപ്പെട്ടത്. ശാരിരിക അസ്വസ്ഥതയെ തുടർന്ന് മദീനകിംങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുക ആയിരുന്നു .

കർമ്മങ്ങൾ പൂർത്തിയാക്കി ഇന്നലെ ഭാര്യയോടൊപ്പം നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു. ഭാര്യ: റാബിയ പഴശ്ശി. മക്കൾ: അജ്മൽ (സൗദി), ആജിസ(ഖത്തർ) , ഫാത്തിമ, നജ, നസ്റിൻ.

മരുമക്കൾ: അസ്ലം, ജസിം, മുനവ്വിറ. സഹോദരങ്ങൾ: സുലൈഖ, കുഞ്ഞഹമ്മദ്, ജമീല, സക്കീന, മറിയം, ഖദീജ ഖബറടക്കം മദീനയിൽ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300347/iritty)