---
title: "ആറളം പുനരധിവാസ മേഖലയിൽ നിന്നും നാല് കാട്ടാനകളെ വനത്തിലേക്ക് തുരത്തി"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300380/aralam"
published_at: "2025-07-04T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686715bc6076c_IMG-20250704-WA0003.jpg"
keywords: []
---

# ആറളം പുനരധിവാസ മേഖലയിൽ നിന്നും നാല് കാട്ടാനകളെ വനത്തിലേക്ക് തുരത്തി

> **Lead Summary:** **ഇരിട്ടി** : ആറളം പുനരധിവാസ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ വനത്തിലേക്ക് തുരത്തി . ബ്ലോക്ക് 10 ൽ കോട്ടപ്പാറ ജലനിധി ടാങ്കിന് സമീപം നിലയുറപ്പിച്ചിരുന്ന നാല് കാട്ടാനകളെയാണ് ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത് .

## Article Content

**ഇരിട്ടി** : ആറളം പുനരധിവാസ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ വനത്തിലേക്ക് തുരത്തി . ബ്ലോക്ക് 10 ൽ കോട്ടപ്പാറ ജലനിധി ടാങ്കിന് സമീപം നിലയുറപ്പിച്ചിരുന്ന നാല് കാട്ടാനകളെയാണ് ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത് .

കൊട്ടിയൂർ റേഞ്ചർ നിതിൻ രാജ്, ആർ ആർ ടി ഡെപ്യൂട്ടി റേഞ്ചർ . ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിൽ 30 അംഗ ദൗത്യസംഘമാണ് ശ്രമകരമായ ദൗത്യത്തിൽ പങ്കെടുത്തത്. പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒൻപത് എം ആർ എസ് ഭാഗത്തെ വട്ടക്കാടിനുള്ളിൽ തമ്പടിച്ചിരുന്ന രണ്ട് കൊമ്പനാനകളെ തുരത്തുന്നത് പ്രതികൂല കാലാവസ്ഥ കാരണം പരാജയപ്പെട്ടു .

ദൗത്യത്തിൽ കൊട്ടിയൂർ റേഞ്ചിന് കീഴിലുള്ള ഇരിട്ടി, കീഴ്പ്പള്ളി, മണത്തണ, തോലമ്പ്ര, ആർ ആർ ടി സെക്ഷൻ സ്റ്റാഫുകളും, ആറളം വന്യജീവി സങ്കേതം നരിക്കടവ്, പരിപ്പുതോട് സെക്ഷൻ സ്റ്റാഫുകളും പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300380/aralam)