---
title: "ടാറ്റൂ കേന്ദ്രത്തിലെ പീഡനം: കമ്ബ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, സിസിടിവി തുടങ്ങിയവ പോലീസ് കണ്ടെടുത്തു"
english_title: "Torture at the Tattoo Center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30041/Torture-at-the-Tattoo-Center"
published_at: "2022-03-06T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62244347437f4_Screenshot_20220306_101306.jpg"
keywords: []
---

# ടാറ്റൂ കേന്ദ്രത്തിലെ പീഡനം: കമ്ബ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, സിസിടിവി തുടങ്ങിയവ പോലീസ് കണ്ടെടുത്തു

> **Lead Summary:** കൊച്ചി: കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതിയില്‍ സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി.കമ്ബ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, സിസിടിവി തുടങ്ങിയവ പോലീസ് കണ്ടെടുത്തു.

## Article Content

കൊച്ചി: കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതിയില്‍ സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി.കമ്ബ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, സിസിടിവി തുടങ്ങിയവ പോലീസ് കണ്ടെടുത്തു.

ചേരാനെല്ലൂരിലെ ഇന്‍ഫെക്ടഡ് ടാറ്റൂ എന്ന സ്ഥാപനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. സ്ഥാപന ഉടമയും ടാറ്റൂ ആര്‍ട്ടിസ്റ്റുമായ സുജീഷ് മുങ്ങിയതായാണ് വിവരം.

ബെംഗളൂരുവിലേക്ക് കടന്നതായാണ് പോലീസിന് കിട്ടിയ വിവരം. നിരവധി യുവതികള്‍ സുജീഷിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ടുണ്ട്.

യുവതികള്‍ കൊച്ചി ഡെപ്യൂട്ടി കമ്മീഷറുടെ ഓഫീസിലെത്തിയാണ് പരാതി നല്‍കിയിട്ടുള്ളത്.കൃത്യമായ ലൈസന്‍സും മറ്റു രേഖകളും ഇല്ലാത്തതിനെ തുടര്‍ന്ന് സ്റ്റുഡിയോ പോലീസ് ഇതിനകം അടപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30041/Torture-at-the-Tattoo-Center)