---
title: "വി സാംബശിവൻ അനുസ്മരണവും സാംസ്കാരിക സദസ്സും"
english_title: "Vsambasivan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300500/vsambasivan"
published_at: "2025-07-04T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# വി സാംബശിവൻ അനുസ്മരണവും സാംസ്കാരിക സദസ്സും

> **Lead Summary:** **കണിച്ചാർ : **കണിച്ചാർ കാപ്പാട് ഗ്രാമീണ വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ലൈബ്രറി കൗൺസിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി കഥാപ്രസംഗ കലയിലെ അനശ്വരനായ വി സാംബശിവൻ അനുസ്മരണവും സാംസ്കാരിക സദസ്സും കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം വി ഗീത ഉദ്ഘാടനം ചെയ്തു. ഒരുകാലത്ത് കഥാപ്രസംഗ രംഗത്ത് നിറഞ്ഞുനിന്ന വി സാംബശിവന്റെ കഥകൾ കേട്ട അനുഭവം പങ്കുവച്ചു. പ്രിൻസ് ജോസ് അധ്യക്ഷത വഹിച്ചു. തോമസ് കുന്നുംപുറം സാംബശിവൻ അനുസ്മരണം നടത്തി.

## Article Content

**കണിച്ചാർ : **കണിച്ചാർ കാപ്പാട് ഗ്രാമീണ വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ലൈബ്രറി കൗൺസിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി കഥാപ്രസംഗ കലയിലെ അനശ്വരനായ വി സാംബശിവൻ അനുസ്മരണവും സാംസ്കാരിക സദസ്സും കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം വി ഗീത ഉദ്ഘാടനം ചെയ്തു. ഒരുകാലത്ത് കഥാപ്രസംഗ രംഗത്ത് നിറഞ്ഞുനിന്ന വി സാംബശിവന്റെ കഥകൾ കേട്ട അനുഭവം പങ്കുവച്ചു. പ്രിൻസ് ജോസ് അധ്യക്ഷത വഹിച്ചു. തോമസ് കുന്നുംപുറം സാംബശിവൻ അനുസ്മരണം നടത്തി.

ഒഥല്ലോ, അനീസ്യ, ആയിഷ വിലയ്ക്ക് വാങ്ങാം ഉൾപ്പെടെ ഷേക്സ്പിയുടെ അനശ്വര കഥാപാത്രങ്ങളെ കലാഭവനയോടെയും ചാരുതയോടെയും മലയാളികളുടെ മനസ്സിൽ എന്നെന്നും തങ്ങിനിൽക്കുന്ന വിധം വി സാംബശിവൻ കഥ പറഞ്ഞു.12000 ത്തിൽ പരം സ്റ്റേജുകളിൽ അവതരിപ്പിച്ച കഥാപ്രസംഗം എന്നെന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വിശിഷ്ട കലയാണ് കഥാപ്രസംഗമെന്ന് സൂചിപ്പിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം വി മുരളീധരൻ, എംപി സജീവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300500/vsambasivan)