---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300842/iritty"
published_at: "2025-07-06T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a0d2d8173e_WhatsApp_Image_2025-07-06_at_10.37.40_597aa5c6.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** ഇരിട്ടി :ഇന്ത്യൻ നാഷണൽ കോൺഗ്രസ് കല്യാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂരിൽ നടന്ന മികവ് 2025 പരിപാടി അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് കല്യാട് മണ്ഡലം പ്രസിഡൻ്റ് അയ്യൂബ് പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കല്യാട് മണ്ഡലം ജനറൽ സെക്രട്ടറി അനൂപ് പനക്കൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ കെപിസിസി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ ടി മാത്യു, ജവഹർ ബാൽമഞ്ച് ജില്ലാ കോഡിനേറ്റർ ആനന്ദ് ബാബു , യൂത്ത് കോൺഗ്രസ് കല്യാട് മണ്ഡലം പ്രസിഡൻറ് ഗോകുൽ കെ.വി, മഹിള കോൺഗ്രസ് കല്യാട് മണ്ഡലം പ്രസിഡൻ്റ് കെ.വി. തങ്കമണി ,ജവഹർ ബാൽമഞ്ച് കല്യാട് മണ്ഡലം പ്രസിഡണ്ട് സംജിത്ത് പി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലാത്തൂർ ബൂത്ത് പ്രസിഡൻറ് രാഘവൻ വട്ടക്കിൽ, പി.വി സത്യൻ, വിനോദ് മാസ്റ്റർ, ഉമ്മർ കെ.എ , സുധീഷ് വത്സൻ തുടങ്ങിയവർ ചടങ്ങ് സംസാരിച്ചു.

## Article Content

ഇരിട്ടി :ഇന്ത്യൻ നാഷണൽ കോൺഗ്രസ് കല്യാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂരിൽ നടന്ന മികവ് 2025 പരിപാടി അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് കല്യാട് മണ്ഡലം പ്രസിഡൻ്റ് അയ്യൂബ് പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കല്യാട് മണ്ഡലം ജനറൽ സെക്രട്ടറി അനൂപ് പനക്കൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ കെപിസിസി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ ടി മാത്യു, ജവഹർ ബാൽമഞ്ച് ജില്ലാ കോഡിനേറ്റർ ആനന്ദ് ബാബു , യൂത്ത് കോൺഗ്രസ് കല്യാട് മണ്ഡലം പ്രസിഡൻറ് ഗോകുൽ കെ.വി, മഹിള കോൺഗ്രസ് കല്യാട് മണ്ഡലം പ്രസിഡൻ്റ് കെ.വി. തങ്കമണി ,ജവഹർ ബാൽമഞ്ച് കല്യാട് മണ്ഡലം പ്രസിഡണ്ട് സംജിത്ത് പി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലാത്തൂർ ബൂത്ത് പ്രസിഡൻറ് രാഘവൻ വട്ടക്കിൽ, പി.വി സത്യൻ, വിനോദ് മാസ്റ്റർ, ഉമ്മർ കെ.എ , സുധീഷ് വത്സൻ തുടങ്ങിയവർ ചടങ്ങ് സംസാരിച്ചു.

കല്യാട് വില്ലേജ് പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ നാൽപതോളം വിദ്യാർത്ഥികൾക്ക് എം എൽ എ അഡ്വ. സജീവ് ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300842/iritty)