---
title: "കൂട്ടുപുഴയിൽ വീണ്ടും പോലീസിന്റെ എം ഡി എം എ വേട്ട"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/300954/iritty"
published_at: "2025-07-06T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a866e97f28_Screenshot_2025-07-06_195054.jpg"
keywords: []
---

# കൂട്ടുപുഴയിൽ വീണ്ടും പോലീസിന്റെ എം ഡി എം എ വേട്ട

> **Lead Summary:** ഇരിട്ടി : കേരളകർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വീണ്ടും എം ഡി എം എ വേട്ട . ഇരിട്ടി എസ് ഐ കെ. ഷറഫുദ്ധീനും സംഘവും കണ്ണൂർ റൂറൽ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കർണ്ണാടകയിൽ നിന്നും കാറിൽ കടത്തിക്കൊണ്ടു വന്ന 17.753 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ ആകുന്നത് .

## Article Content

ഇരിട്ടി : കേരളകർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വീണ്ടും എം ഡി എം എ വേട്ട . ഇരിട്ടി എസ് ഐ കെ. ഷറഫുദ്ധീനും സംഘവും കണ്ണൂർ റൂറൽ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കർണ്ണാടകയിൽ നിന്നും കാറിൽ കടത്തിക്കൊണ്ടു വന്ന 17.753 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ ആകുന്നത് .

വളപട്ടണം സ്വദേശികളായ കെ.വി. ഹഷിർ (42 ) , വി.കെ. ഷമീർ (38 ) എന്നിവർ പോലീസിന്റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ 9 മണിയോടെയാണ് ബാംഗ്ലൂരിൽ നിന്നും കാറിൽ എത്തിയ ഇരുവരെയും പിടികൂടുന്നത് . ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു .

ബംഗളുരുവിൽ നിന്നാണ് പ്രതികൾക്ക് മയക്ക് മരുന്ന് ലഭിച്ചത് എന്നാണ് പൊലീസിന് നൽികിയ മൊഴി . പരിശോധന സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപു , സിവിൽ പോലീസ് ഓഫീസർ ആദർശ് , ഡാന്സാഫ് ടീം അംഗങ്ങളും ഒപ്പം ഉണ്ടയിരുന്നു . സ്റ്റേഷൻ നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/300954/iritty)