---
title: "ഊബർ റേറ്റിംഗ്:  ഏറ്റവും മികച്ച അഞ്ചു നഗരങ്ങളില് കൊച്ചിയും "
english_title: "Uber has released a list of 15 cities"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30121/Uber-has-released-a-list-of-15-cities"
published_at: "2022-03-06T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224a16724793_Screenshot_20220306_170121.jpg"
keywords: []
---

# ഊബർ റേറ്റിംഗ്:  ഏറ്റവും മികച്ച അഞ്ചു നഗരങ്ങളില് കൊച്ചിയും 

> **Lead Summary:** കൊച്ചി: ഇന്ത്യയിലെ യാത്രക്കാരില് ഏറ്റവും മികച്ച റേറ്റിംഗുള്ള 15 നഗരങ്ങളുടെ പട്ടിക ഊബര് പുറത്തുവിട്ടു.പെരുമാറ്റം, അനുഭവം എന്നിവ കണക്കാക്കി പരമാവധി അഞ്ച് പോയിന്റിലാണ് റേറ്റിംഗ് കണക്കാക്കിയത്.

## Article Content

കൊച്ചി: ഇന്ത്യയിലെ യാത്രക്കാരില് ഏറ്റവും മികച്ച റേറ്റിംഗുള്ള 15 നഗരങ്ങളുടെ പട്ടിക ഊബര് പുറത്തുവിട്ടു.പെരുമാറ്റം, അനുഭവം എന്നിവ കണക്കാക്കി പരമാവധി അഞ്ച് പോയിന്റിലാണ് റേറ്റിംഗ് കണക്കാക്കിയത്.

ശരാശരി 4.80 റേറ്റിംഗുമായി നല്ല പെരുമാറ്റത്തില് കൊച്ചി ഏറ്റവും മികച്ച അഞ്ചു നഗരങ്ങളില് ഉള്പ്പെട്ടു.ആദ്യ 15ല് തിരുവനന്തപുരം നഗരവും ഉള്പ്പെട്ടിട്ടുണ്ട്.

അവാസനത്തെ 500 ട്രിപ്പുകള് കണക്കാക്കിയാണ് റൈഡറുടെ ശരാശരി റേറ്റിംഗ് കണക്കാക്കുന്നത്. റൈഡര്മാര്ക്ക് അവരുടെ റേറ്റിംഗ് എളുപ്പത്തില് അറിയുന്നതിനുള്ള സൗകര്യം ഊബര് ഈയിടെ നടപ്പാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30121/Uber-has-released-a-list-of-15-cities)