അടക്കാത്തോട് : കേളകത്തെ പ്രശസ്ത ആയുർവേദ ചികിൽസകൻ എൻ.ഇ.പവിത്രൻ ഗുരുക്കളുടെ സി വി എൻ കളരി പാരമ്പര്യ നാട്ടുവൈദ്യ മർമ്മ ചികിത്സാലയം - കേളകം - അടക്കാത്തോട് റോഡിലെ മഞ്ചാടി - ജെംസ് കിഡ്സിന് സമീപം വിപുലമായ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മൈഥിലി രമണൻ ഉൽഘാടനം ചെയ്തു.
യു.എം.സി പ്രസിഡണ്ട് കൊച്ചിൻ രാജൻ, ജോർജ്കുട്ടി മുക്കാടൻ, പോൾ കണ്ണന്താനം, ഷാജി പാമ്പാടിയിൽ, ഷാജി ജേക്കബ്,ജീമോൾ മനോജ്, ജെ.ദേവദാസ്, ജോസ് വാ ത്യാട്ട് ,വൈദ്യൻമാരായ അരവിന്ദാക്ഷൻ, സന്ദീപ്, മാത്യു, വർഗീസ് ആറളം തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ എൻ.ഇ.പവിത്രൻ ഗുരുക്കൾ സ്വാഗതം ആശംസിച്ചു.
Cvnkalari