---
title: "'​ഗണേഷിന്റേത് ഇടതുമുന്നണി നിലപാടല്ല, 6 മാസം മുമ്പ് പ്രഖ്യാപിച്ച പണിമുടക്കാണ്': സമരക്കാരെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി"
english_title: "Vsivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301503/vsivankutty"
published_at: "2025-07-09T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e29bc87872_1000106792.jpg"
keywords: []
---

# '​ഗണേഷിന്റേത് ഇടതുമുന്നണി നിലപാടല്ല, 6 മാസം മുമ്പ് പ്രഖ്യാപിച്ച പണിമുടക്കാണ്': സമരക്കാരെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: **ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോസ് ഹൗസ് മുതൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് വരെ നടന്നെത്തി വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആറു മാസം മുമ്പേ പ്രഖ്യാപിച്ച സമരം ആണെന്നും അത് കൊണ്ട് സമരക്കാർ യാത്രക്കാരെ തടയുന്നതിനെ കുറ്റപ്പെടുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോസ് ഹൗസ് മുതൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് വരെ നടന്നെത്തി വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആറു മാസം മുമ്പേ പ്രഖ്യാപിച്ച സമരം ആണെന്നും അത് കൊണ്ട് സമരക്കാർ യാത്രക്കാരെ തടയുന്നതിനെ കുറ്റപ്പെടുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കരുതെന്ന ​ഗണേഷ്കുമാറിന്റെ നിലപാടിനെയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. ​ഗണേഷിന്റേത് ഇടതുമുന്നണി നിലപാടല്ല. പണിമുടക്ക് സംബന്ധിച്ച് ഗണേഷ് കുമാർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഉത്തരവാദി ​ഗവർണർ ആണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഗവർണർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301503/vsivankutty)