---
title: "സംസ്ഥാനത്തെ 23 കോളേജുകളിൽ ഇന്‍കുബേറ്റര്‍ തുടങ്ങാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ അനുമതി"
english_title: "Start up mission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30207/start-up-mission"
published_at: "2022-03-07T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225630096662_n36569126616466172804882a8f7e7407a7cbbcda174044c1131745d8618c0ed221f01b54bd15d465057350.jpg"
keywords: []
---

# സംസ്ഥാനത്തെ 23 കോളേജുകളിൽ ഇന്‍കുബേറ്റര്‍ തുടങ്ങാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ അനുമതി

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്തെ കോളേജുകളിലെ ഇന്നൊവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ് സെന്ററുകളില്‍ (ഐഇഡിസി) 23 എണ്ണത്തില്‍ ഇന്‍കുബേറ്റര്‍ തുടങ്ങാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ അനുമതി നല്‍കി.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്തെ കോളേജുകളിലെ ഇന്നൊവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ് സെന്ററുകളില്‍ (ഐഇഡിസി) 23 എണ്ണത്തില്‍ ഇന്‍കുബേറ്റര്‍ തുടങ്ങാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ അനുമതി നല്‍കി.

ഐഇഡിസികളിലെ നൂതനാശയങ്ങള്‍ക്ക് വേഗത്തില്‍ വാണിജ്യസാധ്യത ലഭ്യമാക്കുകയും ഗവേഷണ സംവിധാനം വിപുലീകരിക്കുകയുമാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ് മിഷന്റെ ആദ്യ ഗവേഷണ ഇന്‍കുബേഷന്‍ പരിപാടി കോട്ടയം എംജി സര്‍വകലാശാലയ്ക്ക് അനുവദിച്ചു. കോളേജുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന നവസംരംഭകര്‍ക്ക് സഹായകരമാകും പുതിയ തീരുമാനം. നിയമം, സാമ്ബത്തികം, സാങ്കേതികം, ബൗദ്ധിക സ്വത്തവകാശം എന്നിവയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്ധോപദേശം ലഭ്യമാക്കാനും ഇന്‍കുബേറ്ററുകള്‍ വഴി സാധിക്കും. സ്റ്റാര്‍ട്ടപ് മിഷന്‍ അംഗീകരിച്ച മൂന്നു വര്‍ഷം പരിചയമുള്ള ഐഇഡിസികളെയാണ് ഇന്‍കുബേറ്ററുകള്‍ക്കായി തെരഞ്ഞെടുത്തത്. 2000 ചതുരശ്ര അടി ഇന്‍കുബേറ്ററുകള്‍ക്കായി ഉണ്ടാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30207/start-up-mission)