---
title: "ശബരിമല ഉത്സവത്തിന് ചൊവ്വാഴ്ച ക്ഷേത്ര നട തുറക്കും"
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30213/sabarimala"
published_at: "2022-03-07T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62256d9045251_images (3).jpeg"
keywords: []
---

# ശബരിമല ഉത്സവത്തിന് ചൊവ്വാഴ്ച ക്ഷേത്ര നട തുറക്കും

> **Lead Summary:** പത്തനംതിട്ട : ശബരിമല ഉത്സവത്തിന് ചൊവ്വാഴ്ച ക്ഷേത്ര നട തുറക്കും. ഒമ്ബതിന് രാവിലെ പത്തിനും 11. 30 നും ഇടയിലാണ് കൊടിയേറ്റ്ആറാട്ട് പതിനെട്ടിന്. 19ന് നട അടയ്ക്കും.

## Article Content

പത്തനംതിട്ട : ശബരിമല ഉത്സവത്തിന് ചൊവ്വാഴ്ച ക്ഷേത്ര നട തുറക്കും. ഒമ്ബതിന് രാവിലെ പത്തിനും 11. 30 നും ഇടയിലാണ് കൊടിയേറ്റ്ആറാട്ട് പതിനെട്ടിന്. 19ന് നട അടയ്ക്കും.

മകരവിളക്ക് കാലത്തേത് പോലെ തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങും സ്പോട്ട് ബുക്കിങും ഉണ്ടാകും. പമ്ബയില്‍നിന്ന് ഇരു പാതയിലൂടെയും മലയ്ക്ക് പോകാനും മടങ്ങാനും സാധിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ദിവസവും 15,000 പേര്‍ക്കാണ് ദര്‍ശനത്തിന് അവസരം ഉണ്ടാകുക. അര്‍ടിപിസിആര്‍ എടുത്തതിന്റെയോ രണ്ട് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ഏതെങ്കിലും ഒന്ന് തീര്‍ഥാടകര്‍ കരുതണം.

കോവിഡ് ഇളവുകള്‍ കൂടുതല്‍ വന്നാല്‍ അതിനനുസൃതമായി ഇളവുകള്‍ ഇവിടെയും ഉണ്ടാകും. ആറാട്ടുമായി ബന്ധപ്പെട്ട പമ്ബയിലെ വെള്ളത്തിന്റെ കുറവ് പരിഹരിക്കാന്‍ കുന്നാര്‍ അണക്കെട്ട് ആറാട്ട് ദിവസങ്ങളില്‍ നിയന്ത്രിത അളവില്‍ തുറന്നു വിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ അധികൃതര്‍ക്ക് ദേവസ്വം കത്ത് നല്‍കി..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30213/sabarimala)