---
title: "ട്രെയിനുകളിലും ഇനി സിസിടിവി; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം"
english_title: "delhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/302353/delhi"
published_at: "2025-07-13T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6873d8f2eb39c_2f4ea55e-959d-429a-ac6c-7b900399f823.jpeg"
keywords: []
---

# ട്രെയിനുകളിലും ഇനി സിസിടിവി; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

> **Lead Summary:** ദില്ലി: ട്രെയിന്‍ യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വൻ വിജയമാണ്. ഒരു കോച്ചിൽ നാലും എഞ്ചിനിൽ 6 ഉം ക്യാമറകൾ വീതം ഘടിപ്പിക്കും.

## Article Content

ദില്ലി: ട്രെയിന്‍ യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വൻ വിജയമാണ്. ഒരു കോച്ചിൽ നാലും എഞ്ചിനിൽ 6 ഉം ക്യാമറകൾ വീതം ഘടിപ്പിക്കും.

74000 കോച്ചുകളിലും 15000 എഞ്ചിനുകളിലും ക്യാമറ ഘടിപ്പിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി. കുറഞ്ഞ വെളിച്ചത്തിലും, 100 കിമീ വരെ വേ​ഗതയിലും പ്രവർത്തിക്കുന്ന 360 ഡി​ഗ്രി ക്യാമറയാണ് ഘടിപ്പിക്കുക. കോച്ചുകളിൽ വാതിലിനടുത്തും കോമൺ ഏരിയയിലാണും ക്യാമറകള്‍ ഘടിപ്പിക്കുക. യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കുമെന്നും റെയിൽവേ വ്യക്തമാക്കി. ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കാനടക്കം എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/302353/delhi)