---
title: "കണ്ണൂരിൽ ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പൊലീസ്*"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/302524/kannur"
published_at: "2025-07-14T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6875024cd6e58_Screenshot_2025-07-14_100818.jpg"
keywords: []
---

# കണ്ണൂരിൽ ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പൊലീസ്*

> **Lead Summary:** കണ്ണൂർ:ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പോലീസ്. കണ്ണൂർ താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് പിഴ ചുമത്തിയത്. ഇന്നലെ വൈകീട്ട് താഴെചൊവ്വയിലാണ് ബൈക്ക് ആംബുലൻസിൻ്റെ വഴിമുടക്കിയത്.

## Article Content

കണ്ണൂർ:ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പോലീസ്. കണ്ണൂർ താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് പിഴ ചുമത്തിയത്. ഇന്നലെ വൈകീട്ട് താഴെചൊവ്വയിലാണ് ബൈക്ക് ആംബുലൻസിൻ്റെ വഴിമുടക്കിയത്.

കുളത്തിൽ വീണ കുട്ടിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ്. സൈറൺ മുഴക്കിയിട്ടും വഴി കൊടുക്കാത്തതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കണ്ണൂർ ട്രാഫിക് പോലീസ് ആണ് പിഴ ചുമത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/302524/kannur)