---
title: "കുട്ടനാട് മുതല്‍ കശ്മീര്‍ വരെ ബൈക്കില്‍ സോളോ ട്രിപ്പ്; റെക്കോഡ് സ്വന്തമാക്കി വീണ "
english_title: "By bike from Kuttanad to Kashmir"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30261/By-bike-from-Kuttanad-to-Kashmir"
published_at: "2022-03-07T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225aa9c9f662_Picsart_22-03-07_12-17-04-708.jpg"
keywords: []
---

# കുട്ടനാട് മുതല്‍ കശ്മീര്‍ വരെ ബൈക്കില്‍ സോളോ ട്രിപ്പ്; റെക്കോഡ് സ്വന്തമാക്കി വീണ 

> **Lead Summary:** ആലപ്പുഴ ജില്ലയിലെ കുട്ടനാട് മുതൽ ജമ്മു കശ്മീരിലെ ഖാർഡുങ്ലാ വരെ ബൈക്കിൽ സോളോ ട്രിപ്പ് നടത്തിയ വീണ വിശ്വനാഥിനെ തേടിയെത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സും.

## Article Content

ആലപ്പുഴ ജില്ലയിലെ കുട്ടനാട് മുതൽ ജമ്മു കശ്മീരിലെ ഖാർഡുങ്ലാ വരെ ബൈക്കിൽ സോളോ ട്രിപ്പ് നടത്തിയ വീണ വിശ്വനാഥിനെ തേടിയെത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സും.

ഏറ്റവും ഉയരം കൂടിയ സഞ്ചാരയോഗ്യമായ സ്ഥലത്തേക്ക് പരമാവധി ദൂരം സഞ്ചരിച്ച സ്ത്രീയെന്ന റെക്കോഡാണ് വീണ സ്വന്തമാക്കിയത്. 2021 ഓഗസ്റ്റ് 15-ന് തുടങ്ങിയ യാത്ര സെപ്റ്റംബർ അഞ്ചിന് പൂർത്തിയാപ്പോൾ 3760 കിലോമീറ്റർ ദൂരമാണ് വീണ പിന്നിട്ടത്.

സമുദ്രനിരപ്പിൽനിന്ന് 17,982 അടി ഉയരത്തിലാണ് ഖാർഡുങ്ലാ സ്ഥിതി ചെയ്യുന്നത്. ഹോണ്ട ഹൈനസ് ബൈക്കിലാണ് വീണ കശ്മീർ യാത്ര നടത്തിയത്.

18-ാമത്തെ വയസ്സിൽ തന്നെ ഡ്രൈവിങ് ലൈസൻസ് എടുത്ത വീണ അഞ്ച് വർഷത്തോളമായി ബൈക്കുകൾ ഓടിക്കുന്നുണ്ട്. മൂന്നാർ, വയനാട്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സോളോ ട്രിപ്പ് നടത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30261/By-bike-from-Kuttanad-to-Kashmir)