---
title: "സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ സമർപ്പിച്ചു"
english_title: "Farmersapplication"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/302658/farmersapplication"
published_at: "2025-07-15T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6876134c3d731_1000109463.jpg"
keywords: []
---

# സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ സമർപ്പിച്ചു

> **Lead Summary:** **ഇരിട്ടി : **കർഷക കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരുടെ സഹകരണ ബാങ്കുകളിലെ വായ്പകൾ ഒഴിവാക്കി കിട്ടുന്നതിനുവേണ്ടി സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ കൈമാറി . അപേക്ഷ സമർപ്പിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന കടാശ്വാസ കമ്മീഷൻ അംഗം കെ.സി. വിജയൻ നിർവഹിച്ചു . സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ വായ്പകൾ ഒഴിവാക്കി കിട്ടുന്നതിനായി കർഷകർ അപേക്ഷ സമർപ്പിക്കുന്നത് എന്ന് കെ.സി. വിജയൻ പറഞ്ഞു . കർഷ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനോജ് കളരുപാറ അധ്യക്ഷത വഹിച്ചു .

## Article Content

**ഇരിട്ടി : **കർഷക കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരുടെ സഹകരണ ബാങ്കുകളിലെ വായ്പകൾ ഒഴിവാക്കി കിട്ടുന്നതിനുവേണ്ടി സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ കൈമാറി . അപേക്ഷ സമർപ്പിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന കടാശ്വാസ കമ്മീഷൻ അംഗം കെ.സി. വിജയൻ നിർവഹിച്ചു . സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ വായ്പകൾ ഒഴിവാക്കി കിട്ടുന്നതിനായി കർഷകർ അപേക്ഷ സമർപ്പിക്കുന്നത് എന്ന് കെ.സി. വിജയൻ പറഞ്ഞു . കർഷ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനോജ് കളരുപാറ അധ്യക്ഷത വഹിച്ചു .

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല മുഖ്യപ്രഭഷണം നടത്തി . പി.സി. ജോസ് ,ജെയിംസ് ടി മാത്യു , ജോർജ് വടക്കുംകര , റോസിലി വിൽസൺ ,കെ.സി. ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് വട്ടുകുളം ,മിനി വിശ്വനാഥൻ, മണ്ഡലം ഭാരവാഹികളായ ബിജോയ് വട്ടുകുളം ,ഷാജി മടയംകുന്നേൽ , ബേബി ചിറ്റേത്ത് ഷാജു എടശ്ശേരി , ജിമ്മി വാഴാംപ്ലാക്കൽ, അജയ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/302658/farmersapplication)