---
title: "കണക്ക് ടീച്ചർ തല്ലി, നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മൂന്നാം ക്ലാസുകാരൻ"
english_title: "The math teacher was beaten"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30290/The-math-teacher-was-beaten"
published_at: "2022-03-07T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225c5703214f_Screenshot_20220307_140255.jpg"
keywords: []
---

# കണക്ക് ടീച്ചർ തല്ലി, നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മൂന്നാം ക്ലാസുകാരൻ

> **Lead Summary:** ഹൈദരാബാദ്: കണക്ക് അധ്യാപിക തല്ലിയെന്ന പരാതിയുമായി വിദ്യാ‍ർത്ഥി പൊലീസ് സ്റ്റേഷനിൽ. അധ്യാപികയ്ക്കെതിരെ കേസെടുക്കണമെന്നാണ് വിദ്യാ‍ർത്ഥിയുടെ ആവശ്യം.

## Article Content

ഹൈദരാബാദ്: കണക്ക് അധ്യാപിക തല്ലിയെന്ന പരാതിയുമായി വിദ്യാ‍ർത്ഥി പൊലീസ് സ്റ്റേഷനിൽ. അധ്യാപികയ്ക്കെതിരെ കേസെടുക്കണമെന്നാണ് വിദ്യാ‍ർത്ഥിയുടെ ആവശ്യം.

വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അധ്യാപിക അടിച്ചതിനെ കുറിച്ച് പരാതി പറയുന്ന കുട്ടിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുട്ടിയോട് സ്നേഹത്തോടെ പെരുമാറുന്ന എസ് ഐ രമാ ദേവിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്റ്റാറായിരിക്കുകയാണ്.

ഹൈദരാബാതിൽ നിന്നുള്ളതാണ് വീഡിയോ.മൂന്നാം ക്ലാസിൽ പഠിക്കുന്ന അനിൽ എന്ന കുട്ടിയാണ് അധ്യാപിക്കെതിരെ നടപടിയാവശ്യപ്പെട്ട് സ്കൂളിന് 200 മീറ്റർ അടുത്തുള്ള സ്റ്റേഷനിലെത്തിയത്.

ഉച്ച ഭക്ഷണത്തിന്റെ ഇടവേളയിൽ കുട്ടി നടന്ന് സ്റ്റേഷനിലെത്തുകയായിരുന്നു. ക്ലാസിൽ ബഹളം വച്ചതിനും പഠിക്കാത്തനുമാണ് തന്നെ അധ്യാപിക തല്ലിയതെന്ന് കുട്ടി പറഞ്ഞു. പറയുന്നത് മുഴുവൻ എസ് ഐ രമാദേവി കേട്ടു.

തുട‍ർന്ന് സ്കൂളിലെത്തി കാര്യങ്ങൾ അന്വേഷിച്ച് തീർപ്പാക്കി. കുട്ടികളെ തല്ലരുതെന്ന് അധ്യാപകരോട് പറഞ്ഞു. ടീച്ചറും കുട്ടിയും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീ‍ർപ്പാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30290/The-math-teacher-was-beaten)