---
title: "അതിജീവനത്തിന്റെ പെൺകരുത്തുമായി പൂക്കൾക്കും പച്ചക്കറികൾക്കുമൊപ്പം മീനാക്ഷിയമ്മ"
english_title: "With flowers and vegetables"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30294/With-flowers-and-vegetables"
published_at: "2022-03-07T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6226fd794e83e_IMG-20220308-WA0020.jpg"
keywords: []
---

# അതിജീവനത്തിന്റെ പെൺകരുത്തുമായി പൂക്കൾക്കും പച്ചക്കറികൾക്കുമൊപ്പം മീനാക്ഷിയമ്മ

> **Lead Summary:** അതിജീവനത്തിന്റെ പെൺകരുത്തുമായി പൂക്കൾക്കും പച്ചക്കറികൾക്കുമൊപ്പം മീനാക്ഷിയമ്മ.വർഷങ്ങളായി വീട്ടിൽ തനിച്ചു താമസിച്ചു വരികയാണ്. എഴുപത് വയസ്സ് കഴിഞ്ഞു മീനാക്ഷി അമ്മയ്ക്ക്.

## Article Content

അതിജീവനത്തിന്റെ പെൺകരുത്തുമായി പൂക്കൾക്കും പച്ചക്കറികൾക്കുമൊപ്പം മീനാക്ഷിയമ്മ.വർഷങ്ങളായി വീട്ടിൽ തനിച്ചു താമസിച്ചു വരികയാണ്. എഴുപത് വയസ്സ് കഴിഞ്ഞു മീനാക്ഷി അമ്മയ്ക്ക്.

പ്രായത്തിന്റേതായ പലവിധ അസുഖങ്ങൾ ഉണ്ടെങ്കിലും രോഗങ്ങളെയും, ഏകാന്തതയേയും അതിജീവിക്കാൻ മീനാക്ഷിയമ്മ വീടിനോട് ചേർന്നുള്ള തന്റെ പതിനഞ്ച് സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷിയിലൂടെയും , പൂ കൃഷിയിലൂടെയും പൂ ചട്ടി നിർമ്മാണത്തിലൂടെയും ഇവർക്ക് സാധിക്കുന്നുണ്ട്. ഇപ്പോൾ മുറ്റം നിറയെ പൂക്കളും പച്ചക്കറികളുമാണ്.

മനോഹരമായ നിറങ്ങളിൽ, മണങ്ങളിൽ, ആകൃതികളിൽ നിറയെ നിറയെ പൂക്കളും പച്ചക്കറികളും. തന്റെ കയ്യിൽ ഇല്ലാത്ത പൂക്കൾ എവിടെ കണ്ടാലും അവ വാങ്ങിക്കൊണ്ട് വന്ന് നട്ട് പരിപാലിച്ച് വളർത്തിയെടുക്കും മീനാക്ഷിയമ്മ. ചട്ടികളുടെയും പൂക്കളുടെയും പച്ചക്കറികളുടെയും വിൽപ്പന നടത്തും.

ഉപജീവനും അതിജീവനവുമാണ് അമ്മയ്ക്കിപ്പോൾ അത്. നിലവിൽ തന്റെ തോട്ടത്തിൽ മത്തൻ, കുമ്പളം, തക്കാളി, പയർ, വെണ്ട, ചീര, വെള്ളരി, കക്കിരി തുടങ്ങിയ പച്ചക്കറികളുടെയും, ലില്ലി, ജമന്തി, ഇലചെടികൾ, പത്തുമണി പൂക്കൾ തുടങ്ങിയ പൂക്കളുടെയും നീണ്ടനിരയെ തന്നെ മീനാക്ഷിയമ്മ നട്ട് പരിപാലിച്ചു പോരുന്നുണ്ട്.

12 ആം വയസ്സ് മുതൽ ജോലി ചെയ്ത് തുടങ്ങിയതാണ് മീനാക്ഷിയമ്മ. നെയ്‌ത്തായിരുന്നു ആദ്യമായി ചെയ്ത് വന്ന തൊഴിൽ. പലഹാരങ്ങൾ ഉണ്ടാക്കി വിൽപ്പന തടത്തുന്നതായി പിന്നീട് ജീവിത മാർഗം. പ്രായവും അസുഖങ്ങളും ശരീരത്തെ തളർത്തിയതോടെയാണ് മറ്റെല്ലാ ജോലികളും ഉപേക്ഷിച്ച് ജീവിതം ചെടികൾക്കും പൂക്കൾക്കും, പച്ചക്കറികൾക്കും വേണ്ടി മാറ്റി വച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30294/With-flowers-and-vegetables)