---
title: "ഇടുക്കി മുൻ എം.എൽ.എ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് നൽകിയ കത്തു പരിശോധിക്കും: കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു"
english_title: "Kodiyari balkrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30302/kodiyari-balkrishnan"
published_at: "2022-03-07T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225d13796775_Picsart_22-03-07_15-01-42-089.jpg"
keywords: []
---

# ഇടുക്കി മുൻ എം.എൽ.എ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് നൽകിയ കത്തു പരിശോധിക്കും: കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

> **Lead Summary:** കണ്ണൂർ: ഇടുക്കി മുൻ എം.എൽ.എ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് നൽകിയ കത്തു പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇടുക്കിയിലെ പാർട്ടിയിൽമാധ്യമ പ്രവർത്തകർ പറയുന്ന പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

## Article Content

കണ്ണൂർ: ഇടുക്കി മുൻ എം.എൽ.എ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് നൽകിയ കത്തു പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇടുക്കിയിലെ പാർട്ടിയിൽമാധ്യമ പ്രവർത്തകർ പറയുന്ന പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

എസ്.രാജേന്ദ്രൻ്റെ സസ്പെൻഷൻ പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ടു കത്തു നൽകിയിട്ടുണ്ട്. അദ്ദേഹം കത്തിൽ പറയുന്ന കാര്യങ്ങളും ജില്ലാ കമ്മിറ്റി പറയുന്ന കാര്യങ്ങളും പരിശോധിച്ചതിനു ശേഷമായിരിക്കും സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുക.

മാധ്യമ പ്രവർത്തകർ ദുർ വ്യഖ്യാനിക്കുന്ന കാര്യങ്ങളൊന്നും നടന്നിട്ടില്ല. രണ്ടു നേതാക്കളായ രാജേന്ദ്രനും എം എം മണിയും തമ്മിൽ അത്തരം പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല തോട്ടം മേഖലയിൽ നിങ്ങൾ വ്യാഖ്യാനിക്കുന്ന പ്രശ്നങ്ങളൊന്നുമില്ലെന്നും കോടിയേരി പറഞ്ഞു.

പാർട്ടി കോൺഗ്രസിൻ്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും ഒരാഴ്ച്ചകൊണ്ടു നായനാർ അക്കാദമിയിൽ മ്യുസിയത്തിൻ്റെ പ്രവൃത്തി കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കോടിയേരി പറഞ്ഞു. എല്ലാ അർത്ഥത്തിലും പാർട്ടി കോൺഗ്രസിനെ വരവേൽക്കാൻ കണ്ണുർ ഒരുങ്ങിയിട്ടുണ്ട്.

ഇന്നലെ ജില്ലാ കമ്മിറ്റി യോഗം ചേർന്ന് അതിൻ്റെ കാര്യങ്ങൾ വിലയിരുത്തിയിട്ടുണ്ട്. വരുന്ന ഇരുപതാം തീയ്യതി സബ് കമ്മിറ്റി യോഗം ചേർന്ന് അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തും നായനാരുടെ പേരിൽ കേരളത്തിൽ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ മ്യുസിയമാണ് നായനാർ അക്കാദമിയിൽ വരാൻ പോകുന്നത്. കേരളത്തിൻ്റെ ചരിത്രം തന്നെ അറിയാൻ കഴിയുന്ന മ്യുസിയമാണ് വരാൻ പോകുന്നത്.

പാർട്ടി കോൺഗ്രസ്, പ്രതിനിധികൾ, പ്രത്യേക ക്ഷണിതാക്കൾ, നേതാക്കൾ എന്നിവർക്ക് ഇരിക്കാൻ പറ്റുന്ന വലിയ ഹാളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ എങ്ങനെ അധികാരത്തിൽ നിന്നും പുറത്താക്കാമെന്ന കാര്യമാണ് പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുന്നത്.

ഇതിനാവശ്യമായ പ്രായോഗികമായ കാര്യങ്ങളാണ് പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുന്നത്.ഇതിനായുള്ള പ്രമേയം കേന്ദ്ര കമ്മിറ്റി ഏകകണ്ഠമായി പാസാക്കിയിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30302/kodiyari-balkrishnan)