---
title: "അതിതീവ്ര മഴയ്ക്ക് സാധ്യത:കണ്ണൂർ ജില്ലയിൽ നാല് ദിവസം റെഡ് അലേർട്ട് പ്രഖ്യാപിച്ചു"
english_title: "Redalertatkannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/303117/redalertatkannur"
published_at: "2025-07-17T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6878ea827f036_1000110204.jpg"
keywords: []
---

# അതിതീവ്ര മഴയ്ക്ക് സാധ്യത:കണ്ണൂർ ജില്ലയിൽ നാല് ദിവസം റെഡ് അലേർട്ട് പ്രഖ്യാപിച്ചു

> **Lead Summary:** **കണ്ണൂർ : ** അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ, കാസർകോട് ജില്ലകളിൽ ജൂലൈ 17 മുതൽ 20 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**കണ്ണൂർ : ** അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ, കാസർകോട് ജില്ലകളിൽ ജൂലൈ 17 മുതൽ 20 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ജൂലൈ 17 കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, ജൂലൈ 18 കണ്ണൂർ, കാസർകോട, വയനാട്, ജൂലൈ 19 കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, ജൂലൈ 20 കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിങ്ങനെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.

അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ജൂലൈ 21ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/303117/redalertatkannur)