---
title: "വിപിൻ ദാസിന് നാടിൻ്റെ ബിഗ് സല്യുട്ട്: കണ്ണീരണിഞ്ഞ് കണ്ണൂർ"
english_title: "Vipin das"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30326/vipin-das"
published_at: "2022-03-07T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225ecfadb51c_Picsart_22-03-07_16-59-34-127.jpg"
keywords: []
---

# വിപിൻ ദാസിന് നാടിൻ്റെ ബിഗ് സല്യുട്ട്: കണ്ണീരണിഞ്ഞ് കണ്ണൂർ

> **Lead Summary:**  കണ്ണൂർ: യു.പിയിലെ സൈനിക ക്യാംപിൽ സ്വയം വെടിവെച്ചു മരിച്ച സി.ആർ.പി.എഫ് ജവാൻ വിപിൻദാസിന് നാടിൻ്റെ കണ്ണുരിൽ കുതിർന്ന യാത്രാമൊഴി സൈനികരും സഹപ്രവർത്തകരും മൃതദേഹം തിങ്കളാഴ്ച്ച രാവിലെ ഏഴു മണിക്ക് ജന്മനാടായ കണ്ണുരിലെ തെക്കി ബസാറിലെ യാദവതെരുവിലെത്തിച്ചു.

## Article Content

 കണ്ണൂർ: യു.പിയിലെ സൈനിക ക്യാംപിൽ സ്വയം വെടിവെച്ചു മരിച്ച സി.ആർ.പി.എഫ് ജവാൻ വിപിൻദാസിന് നാടിൻ്റെ കണ്ണുരിൽ കുതിർന്ന യാത്രാമൊഴി സൈനികരും സഹപ്രവർത്തകരും മൃതദേഹം തിങ്കളാഴ്ച്ച രാവിലെ ഏഴു മണിക്ക് ജന്മനാടായ കണ്ണുരിലെ തെക്കി ബസാറിലെ യാദവതെരുവിലെത്തിച്ചു.

അവിചാരിതമായെത്തിയ ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കുടുംബവും ബന്ധുക്കളും നാട്ടുകാരും. കരഞ്ഞു തളർന്ന് കണ്ണീരു വറ്റിയ കണ്ണുകളോടെ ഭാര്യ കീർത്തനയും മകൾ അൻവികയും വിപിൻദാസിൻ്റെ മൃതദേഹം ഒരു നോക്കു കണ്ടു വിതുമ്പി.

മകൻ്റെ ചേതനയറ്റ ശരീരം കണ്ടു നിൽക്കാനാവാതെ തളർന്ന പിതാവ് - ദാസനെയും അമ്മ രുക്മിണിയെയും ബന്ധുക്കൾ സ്ഥലത്തു നിന്നു മാറ്റി. പൂർണ സൈനിക ബഹുമതികളോടെയാണ് സി.ആർ.പി.എഫ് ജവാനായ വിപിൻദാസിൻ്റെ മൃതദേഹം തിങ്കളാഴ്ച്ച രാവിലെ ഏഴു മണിക്ക് സൈനിക വാഹനത്തിൽ വീട്ടിലേക്ക് കൊണ്ടുവന്നത്.

വിവിധ മേഖലയിലുള്ളനൂറു കണക്കിനാളുകളാണ് വിപിൻദാസിനെ ഒരു നോക്കു കാണാനായി എത്തിയത് കണ്ണുർ മണ്ഡലം എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളി, കോർപറേഷൻ മേയർ ടി.ഒ.മോഹനൻ, തുടങ്ങി നിരവധി ജനപ്രതിനിധികൾ വിപിൻദാസിനെ ഒരു നോക്കു കാണാനും കുടുംബാംഗങ്ങളെ സാന്ത്വനിപ്പിക്കാനുമായെത്തി.

സൈനികരുടെ വിടവാങ്ങൽ വെടിമുഴക്കവും ബ്യു ഗിൾ വിളികളും അന്ത്യാഭിവാദ്യവും നൽകിയതിനു ശേഷം വിപിൻദാസിൻ്റെ മൃതദേഹം കക്കാട് സമുദായ ശ്മശാനത്തിലേക്ക് നിലവിളികളും ഗദ്ഗദങ്ങളും ബാക്കിയാക്കി സംസ്കരിക്കാൻ കൊണ്ടുപോയി. സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കി കൊണ്ടാണ് വിപിൻദാസ് വിട പറയുന്നത്.

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യുട്ടിക്കായി നിയോഗിക്കപ്പെട്ട സി.ആർ.പി.എഫ് ജവാൻമാരിലൊരാളായ വിപിൻദാസ് മുണ്ടയാടെടുക്കുന്ന ഗൃഹത്തിൻ്റെ കുറ്റിയിടൽ ചടങ്ങിനായി നാട്ടിലേക്ക് വരുന്നതിനായി അവധി ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ തോക്കുപയോഗിച്ച് നിറയൊഴിച്ചു മരിച്ചുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചവിവരം.

കോയമ്പത്തൂരിൽ ജോലി ചെയ്തു വരികയായിരുന്ന വിപിൻദാസ് തെരഞ്ഞെടുപ്പ് ഡ്യുട്ടിയുടെ ഭാഗമായാണ് ഉത്തർപ്രദേശിലേക്ക് പോയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30326/vipin-das)