ആറളം മോഡൽ റെസിഡൻഷ്യൽ സ്കൂളിന് പുതിയ പ്രതീക്ഷ ; തിരുനെല്ലി എം ആർ എസ് താൽകാലികമായി ആറളത്തേക്ക്

ആറളം മോഡൽ റെസിഡൻഷ്യൽ സ്കൂളിന് പുതിയ പ്രതീക്ഷ ; തിരുനെല്ലി എം ആർ എസ് താൽകാലികമായി ആറളത്തേക്ക്
Jul 19, 2025 10:25 AM | By sukanya

ഇരിട്ടി : ഏറെ പ്രതീക്ഷയോടെ 2021 നിമ്മാണം പൂർത്തിയാക്കിയ ആറളം മോഡൽ റെസിഡൻഷ്യൽ സ്കൂളിന് നേരിയ ശുഭ പ്രതീക്ഷ. വർഷങ്ങളായി അടഞ്ഞുകിടന്ന എം ആർ എസ് സ്കൂൾ കെട്ടിടത്തിൽ തിരുനെല്ലി എം ആർ എസ് ( ആശ്രമം സ്കൂൾ ) താൽകാലികമായി ഉടൻ പ്രവർത്തനം ആരംഭിക്കും . അതിനുള്ള ഒരുക്കങ്ങൾ തകൃതിയായി ആരംഭിച്ചു കഴിഞ്ഞു . തിരുനെല്ലി എം ആർ എസ് കെട്ടിടം പുതുക്കി പണിയുന്നതിവേണ്ടിയാണ് അവിടെ നിന്നും സ്കൂളിന്റെ പ്രവർത്തനം ആറളത്തേക്ക് മാറ്റുന്നത് . അതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു . ആറളത്തെ കാടുപിടിച്ചു കിടന്ന എം ആർ എസിന്റെ കാമ്പസ് വെട്ടിത്തെളിക്കൽ കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ എന്നിവ ആരംഭിച്ചു കഴിഞ്ഞു . അടുത്ത ദിവസം മന്ത്രി ഉൾപ്പെടെ ആറളം എം ആർ എസ് സന്ദർശിക്കും എന്നാണ് ലഭിക്കുന്ന വിവരം . ഓണത്തിന് മുന്പായി സ്കൂൾ പ്രവർത്തനം ആരംഭിക്കും എന്നാണ് സൂചന . ഇതോടെ രണ്ട് വർഷത്തോളം തിരുനെല്ലി എം ആർ എസ് ( ആശ്രമം സ്കൂൾ ) ആറളത്താവും പ്രവർത്തിക്കുക . സ്കൂൾ മാറ്റുന്നതിനുള്ള പ്രഥമിക ജോലികൾ പൂർത്തിയാക്കാനാണ് അധികൃതർക്ക് നിർദേശം നൽകിയിട്ടുള്ളത് . ആറളം എം ആർ എസ്  പട്ടികജാതി വകുപ്പിന്റെ കീഴിൽ ആറളത്തെ എം ആർ എസ് സ്കൂളിന്റെ നിർമ്മാണം ആരംഭിക്കുന്നത് 2018 നവംബറിലാണ് .

കിഫ്ഐബി ഫണ്ടിൽ നിന്നും 17,39,23,518 രൂപ ചെലവിൽ 2012 സെപ്റ്റംബറിൽ സ്കൂളിന്റെ നിർമ്മാണം പൂർത്തിയായി .93967 ചതുര അടി വലിപ്പത്തിലുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടമാണ് ഒരുക്കിയത് . അതിന് പുറമെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ളi ഹോസ്റ്റൽ സൗകര്യം , സ്റ്റാഫ് ക്വർട്ടേഴ്‌സ് , കാന്റീൻ ,പാർക്കിങ്ങ് സൗകര്യങ്ങൾ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത് . എന്നാൽ നിർമ്മാണം പൂർത്തിയായി നാല് വര്ഷം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയായതെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളൂം കാടുകയറി നശിക്കുക ആയിരുന്നു . 2024 അധ്യയന വർഷം ആറളം എം ആർ എസ് പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും കോടികളുടെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും കാട്ടാനകൾക്കും വന്യമൃഗങ്ങൾക്കും താവളമായി ഒതുങ്ങുകയായിരുന്നു .

തിരുനെല്ലി എം ആർ എസ് ( ആശ്രമം സ്കൂൾ ) കെട്ടിടം പുതുക്കി പണിയുന്നതിന്റെ ഭാഗമായാണ് തിരുനെല്ലി എം ആർ എസ് ( ആശ്രമം സ്കൂൾ ) നെ ആറളത്തേക്ക് എത്തിക്കുന്നത് . ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ 261 വിദ്യാർത്ഥികളാണ് ആറളത്തേക്ക് എത്തുന്നത് . 55 സ്റ്റാഫുകളാണ് വിദ്യാർത്ഥികൾക്ക് ഒപ്പം എത്തുന്നത് . തിരുനെല്ലി സ്കൂളിൽ ഉപയോഗിച്ചിരുന്ന ഫർണിച്ചർ ഉൾപ്പെടെ ആറളത്ത് എത്തിക്കും . ഗ്യാസ് പൈപ്പിംങ് ജോലികൾ മാത്രമാണ് പുതുഅതായി പൂർത്തിയാക്കാനുള്ളത് . സ്കൂളിന്റെ പരിസരത്തെ കാടുകൾ വെട്ടിത്തെളിക്കൽ പ്രവർത്തികൾ ആരംഭിച്ചു കഴിഞ്ഞു . ആറളം ഫാമിന്റെ സഥലവും ടി ആർ ഡി എമ്മിന്റെ കാടുപിടിച്ചു കിടന്ന സ്ഥലങ്ങളും അതാത് വകുപ്പുകൾ വെട്ടിത്തെളിക്കൽ ആരംഭിച്ചു . സ്കൂളിലേക്ക് എത്താനുള്ള പ്രധാന വഴി ടാറിങ്ങ് പ്രവർത്തിക്ക് പഞ്ചായത്തും തുക വകയിരുത്തിയിട്ടുണ്ട് . ഇതോടെ വർഷങ്ങളായി പ്രവർത്തന രഹിതമായി കിടന്ന ആറളം എം ആർ എസിന് പുതിയ പ്രതീക്ഷ കൈവന്നിരിക്കുകയാണ് .



aralam

Next TV

Related Stories
കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

Jul 19, 2025 06:23 PM

കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര...

Read More >>
ആശുപത്രികളിലെ ചൂഷണം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ വേണം: സി.പി സന്തോഷ് കുമാർ

Jul 19, 2025 04:18 PM

ആശുപത്രികളിലെ ചൂഷണം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ വേണം: സി.പി സന്തോഷ് കുമാർ

ആശുപത്രികളിലെ ചൂഷണം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ വേണം: സി.പി സന്തോഷ്...

Read More >>
ജൂലായ് 22 ലെ അനിശ്ചിത കാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകൾ

Jul 19, 2025 03:57 PM

ജൂലായ് 22 ലെ അനിശ്ചിത കാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകൾ

ജൂലായ് 22 ലെ അനിശ്ചിത കാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ്...

Read More >>
മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത, ഇന്നും നാളെയും അതിതീവ്ര മഴ, റെഡ് അലേർട്ട് തുടരും

Jul 19, 2025 03:49 PM

മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത, ഇന്നും നാളെയും അതിതീവ്ര മഴ, റെഡ് അലേർട്ട് തുടരും

മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത, ഇന്നും നാളെയും അതിതീവ്ര മഴ, റെഡ് അലേർട്ട്...

Read More >>
എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

Jul 19, 2025 02:37 PM

എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

എൻ.ഇ ബാലറാം അനുസ്മരണം...

Read More >>
എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

Jul 19, 2025 02:37 PM

എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

എൻ.ഇ ബാലറാം അനുസ്മരണം...

Read More >>
Top Stories










News Roundup






//Truevisionall