പിണറായി : എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു.പിണറായി സർവീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിലാണ് എൻ.ഇ ബാലറാം അനുസ്മരണം നടന്നത്.സൈദ്ധാന്തികമായി കമ്മ്യൂണിസ്റ്റുകാരെആയുധമണിയിക്കുന്നതിന് ജീവിതകാലമത്രയും സമർപ്പിച്ച നേതാവായിരുന്നു എൻ. ഇ ബാലറാമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ്കുമാർ പറഞ്ഞു.വർഗ്ഗീയതയെയും മതമൗലികവാദത്തെയുംശക്തമായി പ്രതിരോധിച്ച കമ്മ്യൂണിസ്റ്റ്പാർട്ടിക്ക്സേനാനായകനായിരുന്നു എൻ.ഇ ബാലറാം.ഒരു രാഷ്ട്രീയനേതാവിന് ആവശ്യമായതിലേറെ വൈജ്ഞാനിക മേഖലകളിൽ പാണ്ഡിത്യമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്ആചാര്യനായിരുന്നു . പാർട്ടിയുടെപ്രയാണത്തിൽ കരുത്തായി,ദേശീയനേതൃനിരയിൽ മികച്ച സൈദ്ധാന്തികനായിരുന്നു .കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിസ്ഥാപകരിലൊരാളും സംസ്ഥാനസെക്രട്ടറിയും കേന്ദ്ര സെക്രട്ടേറിയറ്റംഗവുമായിരുന്നഎൻ.ഇ ബാലറാമിൻ്റെ മുപ്പത്തിയൊന്നാം ഓർമ്മദിനംജന്മനാടായ പിണറായിയിൽഉദ്ഘാടനംചെയ്യുകയായിരുന്നുസി.പി സന്തോഷ്കുമാർ.
സി.എൻ ഗംഗാധരൻ അദ്ധ്യക്ഷതവഹിച്ചു.കിസാൻസഭ സംസ്ഥാനവൈസ് പ്രസിഡണ്ട് എ.പ്രദീപൻ അനുസ്മരണപ്രഭാഷണം നടത്തി. സി.പി.ഐസംസ്ഥാന കൗൺസിലംഗം സി.പിഷൈജൻ,മണ്ഡലം സെക്രട്ടറിഅഡ്വ.എം.എസ് നിഷാദ് എന്നിവർപ്രസംഗിച്ചു.ലോക്കൽ സെക്രട്ടറിഎ.പ്രഭാകരൻ സ്വാഗതം പറഞ്ഞു.
Balarammemoriyal