മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത, ഇന്നും നാളെയും അതിതീവ്ര മഴ, റെഡ് അലേർട്ട് തുടരും

മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത, ഇന്നും നാളെയും അതിതീവ്ര മഴ, റെഡ് അലേർട്ട് തുടരും
Jul 19, 2025 03:49 PM | By Remya Raveendran

തിരുവനന്തപുരം  : സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെയും റെഡ് അലേർട്ട് തുടരും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. മഴയിൽ പല ഇടങ്ങളിലും നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച ( 19/07/2025 ) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ റെഡ് അലേർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നാളെ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 20 ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ 21 തിങ്കളാഴ്ച കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ടും 22 ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്.



Heavyrain

Next TV

Related Stories
കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

Jul 19, 2025 06:23 PM

കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര...

Read More >>
ആശുപത്രികളിലെ ചൂഷണം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ വേണം: സി.പി സന്തോഷ് കുമാർ

Jul 19, 2025 04:18 PM

ആശുപത്രികളിലെ ചൂഷണം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ വേണം: സി.പി സന്തോഷ് കുമാർ

ആശുപത്രികളിലെ ചൂഷണം തടയാൻ സർക്കാർ നിയന്ത്രണങ്ങൾ വേണം: സി.പി സന്തോഷ്...

Read More >>
ജൂലായ് 22 ലെ അനിശ്ചിത കാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകൾ

Jul 19, 2025 03:57 PM

ജൂലായ് 22 ലെ അനിശ്ചിത കാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകൾ

ജൂലായ് 22 ലെ അനിശ്ചിത കാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസ്...

Read More >>
എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

Jul 19, 2025 02:37 PM

എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

എൻ.ഇ ബാലറാം അനുസ്മരണം...

Read More >>
എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

Jul 19, 2025 02:37 PM

എൻ.ഇ ബാലറാം അനുസ്മരണം സംഘടിപ്പിച്ചു

എൻ.ഇ ബാലറാം അനുസ്മരണം...

Read More >>
'ഒരു നിഷ്‌പക്ഷ മാധ്യമപ്രവർത്തകന്റെ മരണമൊഴികൾ' പുസ്തക പ്രകാശനം നടന്നു

Jul 19, 2025 02:22 PM

'ഒരു നിഷ്‌പക്ഷ മാധ്യമപ്രവർത്തകന്റെ മരണമൊഴികൾ' പുസ്തക പ്രകാശനം നടന്നു

'ഒരു നിഷ്‌പക്ഷ മാധ്യമപ്രവർത്തകന്റെ മരണമൊഴികൾ' പുസ്തക പ്രകാശനം...

Read More >>
Top Stories










News Roundup






//Truevisionall