---
title: "സംസ്ഥാനത്ത് റെഡ് അലർട്ട് പിൻവലിച്ചു; ഓറ‍ഞ്ച് അലർട്ട് തുടരും"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/303565/thiruvanaththapuram"
published_at: "2025-07-20T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687c434cdaf50_download_(76).jpeg"
keywords: []
---

# സംസ്ഥാനത്ത് റെഡ് അലർട്ട് പിൻവലിച്ചു; ഓറ‍ഞ്ച് അലർട്ട് തുടരും

> **Lead Summary:** തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി കാലാവസ്ഥ അറിയിപ്പിൽ രാത്രി വീണ്ടും മാറ്റും. കഴിഞ്ഞ ദിവസങ്ങളിൽ കലിതുള്ളി പെയ്ത അതിതീവ്ര മഴക്ക് ശമനമായെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകളെല്ലാം പിൻവലിച്ചു. നേരത്തെ ഇന്നലത്തെ റെഡ് അലർട്ട് പിൻവലിച്ചിരുന്നെങ്കിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ മുന്നറിയിപ്പിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി കാലാവസ്ഥ അറിയിപ്പിൽ രാത്രി വീണ്ടും മാറ്റും. കഴിഞ്ഞ ദിവസങ്ങളിൽ കലിതുള്ളി പെയ്ത അതിതീവ്ര മഴക്ക് ശമനമായെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകളെല്ലാം പിൻവലിച്ചു. നേരത്തെ ഇന്നലത്തെ റെഡ് അലർട്ട് പിൻവലിച്ചിരുന്നെങ്കിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ മുന്നറിയിപ്പിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഒരു ജില്ലയിലും നിലവിൽ റെഡ് അലർട്ട് ഇല്ലെന്നത് ആശ്വാസമാണ്. എന്നാൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറ‍ഞ്ച് അലർട്ട് വിവിധ ജില്ലകളിൽ തുടരുന്നുണ്ട്. ഇന്നും  9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മഴ തുടരുമെന്ന് സാരം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/303565/thiruvanaththapuram)