ഇരിട്ടി: മലബാറിന്റെ മോശ എന്നറിയപ്പെടുന്ന തലശ്ശേരി പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ വെങ്കല പ്രതിമ ചെമ്പന്തൊട്ടി മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി മ്യൂസിയത്തിൽ നിർമ്മിക്കുന്നതിന്റെ ഭാഗമായി വെങ്കല ശേഖരണം ആരംഭിച്ചു. കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്കല ശേഖരണം അതിരൂപതാ തല ഉദ്ഘാടനം തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. കുന്നോത്ത് സെന്റ് തോമസ് ഫൊറോന പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു . കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽമുഖ്യ പ്രഭാഷണം നടത്തി.
ഇടവകകളിൽ നിന്നും പഴയ വെങ്കല സാധന സാമഗ്രികളുടെ ശേഖരണം നടത്തും. അതിരൂപത സിക്രട്ടറി ജിമ്മി അയിത്തമറ്റം, കുന്നോത്ത് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ മുക്കിലക്കാട്ട്, കുന്നോത്ത് ഫൊറോന ഡയറക്ടർ ഫാ. ജോസഫ് തേനന്മാക്കൽ, ഫാ. ജിസ് കരിങ്ങാലിക്കാട്ടിൽ, അഡ്വ . ടോണി ജോസഫ്, പിയൂസ് പറയിടം, ബെന്നി പുതിയാമ്പുറം, അഡ്വ. ഷീജ സബാസ്റ്റ്യൻ, ഷിനോ പാറയ്ക്കൽ,ഐ.സി. മേരി, ബെന്നിച്ചൻ മഠത്തിനകം, ടോണി കണയാങ്കൽ, മാത്യു വള്ളാംകോട്ട്, ഷിബു കുന്നപ്പള്ളി ,എൻ.വി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Bishop Valloppilly Statue Sculpture Bronze Collection