കൊച്ചി: കാന്തപുരം എന്തു കുന്തമെടുത്ത് എറിഞ്ഞാലും പറയാനുള്ളത് താന്‍ പറയുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സമുദായത്തിനും താൻ എതിരല്ല. എന്നാൽ സാമൂഹിക നീതിക്കുവേണ്ടി ഇന്നും പറയും. നാളെയും പറയും. തന്നെ ജാതിക്കോമരമായാണ് ചിത്രീകരിക്കുന്നത്. താൻ എന്തു തെറ്റാണ് ചെയ്തത്. കാന്തപുരം എന്തു കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറഞ്ഞിരിക്കും. മുട്ടാളന്മാർക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യഥാർത്ഥ വർഗീയവാദി ആരാണ്? ലീഗല്ലേ?.. പേരിൽ തന്നെ പേരിൽ തന്നെ വർഗീയതയില്ലേ... പറയുന്നത് ശരിയാണോയെന്ന് പരിശോധിക്കേണ്ടേ. വർഗീയത പരത്തുന്നുവെന്നാണ് തനിക്കെതിരെ പറയുന്നത്. എന്നാൽ കേസെടുത്തോളൂ എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഞാനാണോ വർഗീയ ചിന്തയുണ്ടാക്കുന്നത്. ജാതി വിവേചനമാണ് ജാതി ചിന്തയുണ്ടാക്കുന്നത്. ഇത്തരത്തിൽ ജാതി ചിന്തയുണ്ടാകാതിരിക്കാൻ, സാമൂഹിക നീതി നടപ്പാക്കാൻ എല്ലാ പാർട്ടികളും മതസംഘടനകളും തയ്യാറായാൽ രാജ്യം സമത്വ സുന്ദരമാകും. ജാതി വിദ്വേഷം ഇല്ലാതാകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
vellaplly Nadeshan