---
title: "മഞ്‍ജു വാര്യരും ബിജു മേനോനും, റിലീസ് പ്രഖ്യാപിച്ച് 'ലളിതം സുന്ദരം' ട്രെയിലര്‍"
english_title: "Lalitham Sundaram trailer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30367/lalitham-sundaram-trailer"
published_at: "2022-03-07T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62261dca6e5e8_Screenshot_20220307_202147.jpg"
keywords: []
---

# മഞ്‍ജു വാര്യരും ബിജു മേനോനും, റിലീസ് പ്രഖ്യാപിച്ച് 'ലളിതം സുന്ദരം' ട്രെയിലര്‍

> **Lead Summary:** മഞ്‍ജു വാര്യര്‍ നായികയാകുന്ന പുതിയ ചിത്രമാണ് 'ലളിതം സുന്ദരം'. 'ലളിതം സുന്ദരം' സിനിമ സംവിധാനം ചെയ്യുന്നത് മഞ്‍ജു വാര്യരുടെ സഹോദനും നടനുമായ മധു വാര്യരാണ്.

## Article Content

മഞ്‍ജു വാര്യര്‍ നായികയാകുന്ന പുതിയ ചിത്രമാണ് 'ലളിതം സുന്ദരം'. 'ലളിതം സുന്ദരം' സിനിമ സംവിധാനം ചെയ്യുന്നത് മഞ്‍ജു വാര്യരുടെ സഹോദനും നടനുമായ മധു വാര്യരാണ്.

'ലളിതം സുന്ദരം' സിനിമയുടെ വിശേഷണങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മഞ്‍ജു വാര്യര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.വളരെ രസകരമായ ഒരു കുടുംബ ചിത്രമായിരിക്കും 'ലളിതം സുന്ദരം' എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.

ബി കെ ഹരിനാരായണനാണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. ബിജിപാലിന്റെ സംഗീത സംവിധാനത്തില്‍ നജീം അര്‍ഷാദ്  പാടിയ 'മേഘജാലകം' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടിരുന്നു.

'ലളിതം സുന്ദരം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ മധു വാര്യരുടെ സുഹൃത്ത് സ്‍കൈഡൈവ് നടത്തിയത് ചര്‍ച്ചയായിരുന്നു.ചിത്രത്തിന്റെ സംവിധായകൻ മധു വാര്യർക്കും,  ചിത്രത്തിനും, ഇതിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ആശംസകളേകി സഹപാഠി രാജിവ് രാഘവനാണ് സ്‍കൈഡൈവ് നടത്തിയത്.

'ലളിതം സുന്ദരം' എന്നെഴുതിയ വസ്‍ത്രം ധരിച്ചു കൊണ്ടായിരുന്നു സ്‍കൈഡൈവിംഗ്. ദുബായിൽ പ്രവർത്തിക്കുന്ന ജെംസ് ലെഗസി സ്‌കൂളിന്റെ, സ്‌കൂൾ ഓഫ് ഓപ്പറേഷൻസിന്റെ മാനേജർ ആണ് രാജീവ് രാഘവൻ. സൗഹൃദത്തിന് വേണ്ടി ഏതറ്റം വരെയും പോകും എന്ന് കാണിച്ചു തരുന്ന രാജീവ് രാഘവൻ പറയുന്നത്,

ജീവിതത്തിലെ ഇതുപോലെ ഉള്ള ആഗ്രഹങ്ങൾ ഓരോന്നായി നടത്തിയെടുത്താൽ നമ്മുക്ക് 'ലളിതവും സുന്ദര'വുമായി സന്തോഷത്തോടെ മുന്നോട്ടു പോകാം എന്ന് കൂടിയാണ്.തന്റെ സുഹൃത്തിനു ഉള്ള ഒരു സർപ്രൈസ് സമ്മാനമായാണ് അദ്ദേഹം ഈ ആകാശ ചാട്ടം പ്ലാൻ ചെയ്‍തതും വിജയകരമായി തന്നെ നിർവ്വഹിച്ചതും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30367/lalitham-sundaram-trailer)