പേരാവൂർ: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കെപിസിസി പ്രസിഡണ്ട് എം എൽ എ അഡ്വ. സണ്ണി ജോസഫ് പരിപാടി ഉദ്‌ഘാടനം ചെയിതു. അനുസ്മരണ പരിപാടിയോടനുബന്ധിച്ച് ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സ ലക്ഷ്യമാക്കിയുള്ള കാരുണ്യ സ്പർശം പദ്ധതിയും എം എൽ എ ഉദ്‌ഘാടനം ചെയിതു. അധികാരം ജനസേവനത്തിന് എന്ന മുദ്രാവാക്യം തന്റെ പ്രവർത്തനങ്ങളിലൂടെ അന്വർത്ഥമാക്കിയ ജനപ്രിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെപിസിസി അംഗം ലിസ്സി ജോസഫ്, ഡിസിസി സെക്രട്ടറിമാരായ പി സി രാമകൃഷ്ണൻ, ബൈജു വർഗീസ്, ബെന്നി തോമസ്, ജോസ് നടപ്പുറം, സിറാജ് പൂക്കോത്ത്,ചാക്കോ തൈക്കുന്നേൽ, സന്തോഷ് ജോസഫ് മണ്ണാർകുളം, ഷഫീർ ചെക്കിയാട്ട്, നമേഷ് കുമാർ കെ പി, ബാബു മാങ്കോട്ടിൽ, ബിജു ഓളാട്ടുപുറം, സുഭാഷ് ബാബു സി,ജയ്ഷ ബിജു, എ കുഞ്ഞിരാമൻ നമ്പ്യാർ,വി പ്രകാശൻ,സി ജെ മാത്യു തുടങ്ങിയവർ സംസാരിച്ചു.
Remembering Umman Chandy