മുഴക്കുന്ന്: മുഴക്കുന്ന് യുവശക്തി വായനശാല ആൻഡ് ഗ്രന്ഥാലയം നെയ്യളം ബാലവേദി കൂട്ടുകാർ എഴുതിയ പായൽ ബുക്സ് പ്രസിദ്ധീകരിച്ച പതിനഞ്ച് കുട്ടിക്കഥകളുടെ സമാഹാരം 'പണ്ട് പണ്ട് ' പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ.മനോഹരൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു.'ഇൻസിറ്റ്ദ്വീപ്‘ ബാലസാഹിത്യ കൃതിയുടെ രചയിതാവ് അക്ഷർദേവ് പുസ്തകം ഏറ്റുവാങ്ങി.

ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത്ത് കമൽ മുഖ്യാതിഥിയായി. പി.വി ബൈജു അധ്യക്ഷനായി. എൻ സനോജ്, ടി.സുരേന്ദ്രൻ, എൻ. സജീവൻ, സന്തോഷ് മമ്മാലി, രജീഷ് ഊരത്തൂർ, ബിജു രാമൻ, രേഷ്മ.കെ.ബി എന്നിവർ ആശംസകൾ നേർന്നു. പി. അനന്ദു, എൻ. ധീരവ്, എം.കൃതിക, അമയ് കൃഷ്ണ, ടി.പി.ശ്രീനന്ദ്, ടി. ആശ്രിക, പി.ആര്യനന്ദ, ശിവനന്ദ ബിജു, എം. കാർത്തിക്, എൻ. ദേവനന്ദ്, ദേവകൃഷ്ണ, ഹയ മറിയം, നൂറ ഫാത്തിമ, പി. വിശ്വജിത്ത്, കെ. യദുനന്ദ് എന്നിവർ എഴുതിയ കഥകളാണ് 'പണ്ട് പണ്ട്' എന്ന പേരിൽ പ്രകാശനം ചെയ്യപ്പെട്ടത്.
Muzhakkunnu