കണ്ണൂർ: ശക്തമായ മണ്ണിടിച്ചലിനെ തുടർന്ന് കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം പാതയിൽ ഗതാഗതം നിരോധിച്ചതായി ജില്ല കലക്ടർ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ പേരിയ - നിടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു ചെകുത്താൻ തോടിന് സമീപം മണ്ണും പാറക്കല്ലുകളും റോഡിലേക്ക് ഇടിഞ്ഞു വീണത്. സ്ഥിരമായി മണ്ണിടിച്ചൽ ഉണ്ടകുന്ന മേഖലയാണിത്.
Traffic has been banned on the Kottiyur Palchuram road.