---
title: "ഏഴിമലയിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചു"
english_title: "Drone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30401/drone"
published_at: "2022-03-08T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6226b50066c10_images (2).jpeg"
keywords: []
---

# ഏഴിമലയിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചു

> **Lead Summary:** ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ/യുഎവി പറത്തുന്നത് നിരോധിച്ചതായി കമാൻഡിങ് ഓഫീസർ അറിയിച്ചു.

## Article Content

ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ/യുഎവി പറത്തുന്നത് നിരോധിച്ചതായി കമാൻഡിങ് ഓഫീസർ അറിയിച്ചു.

നിരോധനം ലംഘിച്ച് ഡ്രോൺ പറത്തിയാൽ അവ നശിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്യുന്നതും ഉടമസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കുന്നതുമാണ്.

ഡ്രോൺ പറത്തുന്നത് അത്യാവശ്യമാണെങ്കിൽ ഉടമസ്ഥൻ/സ്ഥാപനം ഡിഐജിഐ സ്‌കൈ വെബ്‌സൈറ്റ് മുഖേന വ്യോമയാന ഡയറക്ടർ ജനറലിൽനിന്ന് അനുമതി നേടി അനുമതി പത്രത്തിന്റെ പകർപ്പ്, പറത്തുന്നതിന് ഒരാഴ്ച മുമ്പ് ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ സമർപ്പിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30401/drone)