---
title: "അന്താരാഷ്‌ട്ര വനിതാ ദിനമായ ഇന്ന് കൊച്ചി മെട്രോയില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര."
english_title: "Kochi metro"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30408/kochi-metro"
published_at: "2022-03-08T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6226c13d444e8_n3660482441646706961691aed825121f1dc9034a55515a88e19761d2177f70385e69ee2f192e2b311f39a7.jpg"
keywords: []
---

# അന്താരാഷ്‌ട്ര വനിതാ ദിനമായ ഇന്ന് കൊച്ചി മെട്രോയില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര.

> **Lead Summary:** കൊച്ചി: അന്താരാഷ്‌ട്ര വനിതാ ദിനമായ ഇന്ന് കൊച്ചി മെട്രോയില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര.

## Article Content

കൊച്ചി: അന്താരാഷ്‌ട്ര വനിതാ ദിനമായ ഇന്ന് കൊച്ചി മെട്രോയില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര.

ഇന്ന് സ്‌ത്രീ‌കള്‍ക്ക് പരിധിയില്ലാതെ ഏത് സ്റ്റേഷനിലേക്കും സൗജന്യമായി യാത്രചെയ്യാമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

പെണ്‍കുട്ടികള്‍ക്കായി കൊച്ചി മെട്രോ ക്യൂട്ട് ബേബി ഗേള്‍ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ രസകരമായ നിമിഷങ്ങള്‍ ക്ലിക്ക് ചെയ്‌ത് കെഎംആര്‍എല്ലിന് അയച്ചുകൊടുക്കുക. മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് 20 പേരെ തിരഞ്ഞെടുക്കും. മാര്‍ച്ച്‌ എട്ടിന് കൊച്ചി മെട്രോ ഒരുക്കുന്ന വേദിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിജയികളാകുന്ന മൂന്ന് പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30408/kochi-metro)