---
title: "ഉത്സവ ചടങ്ങുകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും"
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30417/sabarimala"
published_at: "2022-03-08T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6226c9b670e4d_images (7).jpeg"
keywords: []
---

# ഉത്സവ ചടങ്ങുകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

> **Lead Summary:** പത്തുനാള്‍ നീണ്ടു നില്‍ക്കുന്ന ഉത്സവ ചടങ്ങുകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.വൈകിട്ട് 5ന് മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്ബൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിക്കും.

## Article Content

പത്തുനാള്‍ നീണ്ടു നില്‍ക്കുന്ന ഉത്സവ ചടങ്ങുകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.വൈകിട്ട് 5ന് മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്ബൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിക്കും.

നാളെ രാവിലെ 10.30 ന് തന്ത്രി കണ്Oര് മഹേശ്വര് മോഹനരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ നടക്കും. 18 ന് ആണ് പമ്ബയില്‍ ആറാട്ട്.

ഇത്തവണ ഉത്സവത്തിനൊപ്പം മീനമാസ പൂജകള്‍ക്കൂടി വരുന്നതോടെ 19 വരെ നട തുറന്നിരിക്കും. ദിവസേന, 15,000 പേര്‍ക്കാണ് നിലവില്‍ ദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30417/sabarimala)