---
title: "ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ, കല്ലും മണ്ണും ദേശീയപാതയിലേക്ക്, യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു"
english_title: "Cheruvathurlandslide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304187/cheruvathurlandslide"
published_at: "2025-07-23T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688097a045412_1000112023.jpg"
keywords: []
---

# ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ, കല്ലും മണ്ണും ദേശീയപാതയിലേക്ക്, യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

> **Lead Summary:** **കാസർകോട്: **കാസർകോട് ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിൽ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ​ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാ​ഗത്തേക്ക് പോയിരുന്ന വാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

## Article Content

**കാസർകോട്: **കാസർകോട് ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിൽ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ​ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാ​ഗത്തേക്ക് പോയിരുന്ന വാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

മേഘ കൺസ്ട്രക്ഷൻസ് ദേശീയപാത നിർമാണം നടത്തുന്ന ഇടത്താണ് വീരമലക്കുന്ന് ഉള്ളത്. അതീവ ജാ​ഗ്രത പട്ടികയിൽ നേരത്തെ തന്നെ ഇവിടം ഉൾപ്പെടുത്തിയിരുന്നു. നേരത്തെയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. തുടർന്ന് ഇതുവഴിയുള്ള ​ഗതാ​ഗതം ഒരു ലൈൻ ആക്കി നിർത്തിയിരുന്നു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് കുന്ന് ഇടിഞ്ഞുവീണത്. ഇതോടെ പ്രദേശവാസികൾ ആശങ്കയിലായിരിക്കുകയാണ്. ​ഗതാ​ഗതം പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304187/cheruvathurlandslide)