---
title: "ബംഗളൂരുവിൽ  ഓടുന്ന ബൈക്കിന് മുകളിൽ മരം വീണ് ദമ്പതികൾ മരിച്ചു. "
english_title: "banglore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304312/banglore"
published_at: "2025-07-24T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6881ba80a3f4c_download_(49).jpeg"
keywords: []
---

# ബംഗളൂരുവിൽ  ഓടുന്ന ബൈക്കിന് മുകളിൽ മരം വീണ് ദമ്പതികൾ മരിച്ചു. 

> **Lead Summary:** **ബംഗളൂരു:** റായ്ച്ചൂർ ജില്ലയിൽ ലിംഗസുഗുർ താലൂക്കിലെ മുദ്ഗൽ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഓടുന്ന ബൈക്കിന് മുകളിൽ മരം വീണ് ദമ്പതികൾ മരിച്ചു. ആർ.രമേശ് ഗുഡദപ്പ , അനുസുയ രമേശ് എന്നിവരാണ് മരിച്ചത്. ഇവരുടെ മകളായ മൂന്നുവയസ്സുകാരി സൗജന്യ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

**ബംഗളൂരു:** റായ്ച്ചൂർ ജില്ലയിൽ ലിംഗസുഗുർ താലൂക്കിലെ മുദ്ഗൽ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഓടുന്ന ബൈക്കിന് മുകളിൽ മരം വീണ് ദമ്പതികൾ മരിച്ചു. ആർ.രമേശ് ഗുഡദപ്പ , അനുസുയ രമേശ് എന്നിവരാണ് മരിച്ചത്. ഇവരുടെ മകളായ മൂന്നുവയസ്സുകാരി സൗജന്യ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ബുധനാഴ്ച മുദ്ഗൽ പട്ടണത്തിൽ നിന്ന് നാഗൽപൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304312/banglore)