---
title: "കേരള വനിതാ കമ്മിഷൻ: ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304331/kannur"
published_at: "2025-07-24T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6881cc8017185_images.png"
keywords: []
---

# കേരള വനിതാ കമ്മിഷൻ: ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ :കേരള വനിതാ കമ്മീഷൻ 2025 - 26 സാമ്പത്തിക വർഷത്തെ മേജർ / മൈനർ ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഗവേഷണ പഠനങ്ങള്‍ നടത്തി മുൻപരിചയമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രൊപ്പോസലുകള്‍ സമർപ്പിക്കാം.ഗവേഷണ വിഷയങ്ങള്‍, അപേക്ഷർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസല്‍ തയ്യാറാക്കേണ്ട രീതി, നിബന്ധനകള്‍ തടങ്ങിയ വിശദാംശങ്ങള്‍ വനിതാ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

## Article Content

കണ്ണൂർ :കേരള വനിതാ കമ്മീഷൻ 2025 - 26 സാമ്പത്തിക വർഷത്തെ മേജർ / മൈനർ ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഗവേഷണ പഠനങ്ങള്‍ നടത്തി മുൻപരിചയമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രൊപ്പോസലുകള്‍ സമർപ്പിക്കാം.ഗവേഷണ വിഷയങ്ങള്‍, അപേക്ഷർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസല്‍ തയ്യാറാക്കേണ്ട രീതി, നിബന്ധനകള്‍ തടങ്ങിയ വിശദാംശങ്ങള്‍ വനിതാ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

(www.keralawomenscommission.gov.in). വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന മാർഗനിർദേശങ്ങള്‍ പ്രകാരം തയ്യാറാക്കിയിട്ടുള്ള പ്രോപ്പോസലുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രോപ്പോസലുകള്‍ ഓഗസ്റ്റ് 6 ന് വൈകുന്നേരം 5 മണിക്കകം വനിതാ കമ്മീഷന്റെ ഓഫീസില്‍ ലഭ്യമാക്കേണ്ടതും സോഫ്റ്റ് കോപ്പി keralawomenscommission@yahoo.co.in എന്ന മെയില്‍ ഐഡിയിലേക്ക് ഇമെയില്‍ ചെയ്യേണ്ടതുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304331/kannur)