---
title: "ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ "
english_title: "thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304538/thiruvananthapuram"
published_at: "2025-07-25T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688328fe9b9af_download_(2).jpeg"
keywords: []
---

# ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ 

> **Lead Summary:** **തിരുവനന്തപുരം **:ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ നടക്കും. 1600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കൾക്കാണ് പെൻഷൻ ലഭിക്കുന്നത്. ഇതിനായി 813 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി വ്യക്തമാക്കിയിരുന്നു. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തുമ്പോൾ, ബാക്കിയുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയുമാണ് പെൻഷൻ കൈമാറുന്നത്. ഒരാഴ്ച കൊണ്ട് പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നും ധനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പെൻഷൻ കുടിശ്ശികയിൽ ഇനി ശേഷിക്കുന്നത് ഒരു ഗഡു കൂടിയാണ്.

## Article Content

**തിരുവനന്തപുരം **:ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ നടക്കും. 1600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കൾക്കാണ് പെൻഷൻ ലഭിക്കുന്നത്. ഇതിനായി 813 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി വ്യക്തമാക്കിയിരുന്നു. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തുമ്പോൾ, ബാക്കിയുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയുമാണ് പെൻഷൻ കൈമാറുന്നത്. ഒരാഴ്ച കൊണ്ട് പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നും ധനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പെൻഷൻ കുടിശ്ശികയിൽ ഇനി ശേഷിക്കുന്നത് ഒരു ഗഡു കൂടിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304538/thiruvananthapuram)