---
title: "തെരുവുനായ ശല്യം:  ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും കളക്ട്രേറ്റിലേക്ക്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304654/iritty"
published_at: "2025-07-26T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6884280e6ee5f_IMG-20250726-WA0004.jpg"
keywords: []
---

# തെരുവുനായ ശല്യം:  ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും കളക്ട്രേറ്റിലേക്ക്

> **Lead Summary:** **ഇരിട്ടി** : കരിക്കോട്ടക്കരി മേഖലയിലെ തെരുവുനായ ശല്യത്തിനെതിരെ ഒറ്റയാൾ സമരവുമായി ഒരാൾ കരിക്കോട്ടക്കരിയിൽ നിന്നും ഇരുചക്രവാഹനത്തിൽ കണ്ണൂർ കളക്ട്രേറ്റിൽ എത്തി കളക്‌ടർക്ക് പരാതി നൽകും .മേഖലയിൽ തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ബാലന്റെ ഒറ്റയാൾ സമരം . കരിക്കോട്ടക്കരി ടൗണിൽ നൽകിയ സ്വീകരണം പഞ്ചായത്ത് അംഗം ജോസഫ് വട്ടുകുളം ഉദ്ഘാടനം ചെയ്തു .

## Article Content

**ഇരിട്ടി** : കരിക്കോട്ടക്കരി മേഖലയിലെ തെരുവുനായ ശല്യത്തിനെതിരെ ഒറ്റയാൾ സമരവുമായി ഒരാൾ കരിക്കോട്ടക്കരിയിൽ നിന്നും ഇരുചക്രവാഹനത്തിൽ കണ്ണൂർ കളക്ട്രേറ്റിൽ എത്തി കളക്‌ടർക്ക് പരാതി നൽകും .മേഖലയിൽ തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ബാലന്റെ ഒറ്റയാൾ സമരം . കരിക്കോട്ടക്കരി ടൗണിൽ നൽകിയ സ്വീകരണം പഞ്ചായത്ത് അംഗം ജോസഫ് വട്ടുകുളം ഉദ്ഘാടനം ചെയ്തു .

ജോർജ് വടക്കുംകര. എൻ.പി. ജോസഫ് , വി.എം. തോമസ് , എൻ.പി. തോമസ് , സിനോജ് കളരുപാറ , ബേബി ചിറ്റേത്ത്, കുഞ്ഞൂഞ്ഞ് മനക്കപ്പറമ്പിൽ , ടോമി വെട്ടിത്താനം എന്നിവർ പ്രസംഗിച്ചു. യാത്രയിൽ വിവിധ ടൗണുകളിൽ ജനങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷം കണ്ണൂർ കളക്ടറേറ്റിനു മുമ്പിൽ ഒറ്റയാൾ സമരം നടത്തിയശേഷം തെരുവുനായ ശല്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം സമർപ്പിക്കും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304654/iritty)