---
title: "കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയിടെ നേതൃത്വത്തിൽ സമത-2022 എന്ന പേരിൽ അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു"
english_title: "Celebrated International Women's Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30482/Celebrated-International-Women's-Day"
published_at: "2022-03-08T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6227142a638ea_Picsart_22-03-08_14-00-00-715.jpg"
keywords: []
---

# കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയിടെ നേതൃത്വത്തിൽ സമത-2022 എന്ന പേരിൽ അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു

> **Lead Summary:** കേരള പോലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റിയിടെ നേതൃത്വത്തിൽ സമത-2022 എന്ന പേരിൽ അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു ഇന്നു രാവിലെ കണ്ണൂർ പോലീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഐ പി എസ് ഉദ്ഘാടനം ചെയ്തു.

## Article Content

കേരള പോലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റിയിടെ നേതൃത്വത്തിൽ സമത-2022 എന്ന പേരിൽ അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു ഇന്നു രാവിലെ കണ്ണൂർ പോലീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഐ പി എസ് ഉദ്ഘാടനം ചെയ്തു.

നമ്മുക്ക് ഒരു പാട് ഐ എ എസ്  ഉദ്യോഗസ്ഥർ ഉണെങ്കിലും IPS ൽ താരതമ്യേന വനിത പ്രാതിനിധ്യം കുറവാണ്. ഈ ചടങ്ങിൽ ഒരു വനിത lPS ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായേനെയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആർ ഇളങ്കോ പറഞ്ഞു.

ഈയടുത്ത് കാലത്താണ് വനിതകൾ പൊതു ഇടങ്ങളിൽ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നത്. പുരുഷനും വനിതകളും സമന്മാരാണ് എന്ന് പറയുമ്പോഴും നാളെ ആരെങ്കിലും കടൽപ്പണിക്കോ കൽപ്പണിക്കോ വനിതകൾക്ക് അമ്പത് ശതമാനം വേണമെന്ന് വാദിക്കുമോ?.

ആ വാദം മണ്ടത്തരമായിരിക്കും. സ്ത്രീ-പുരുഷ സമത്വം എന്നത് യഥാർഥ്യബോധത്തോടെ സമീപിക്കേണ്ട വിഷയം ആണെന്ന് ആർ ഇളങ്കോ IPS പറഞ്ഞു. കോർപറേഷൻ കൗൺസിലർ എൻ സുകന്യ, മാധ്യമ പ്രവർത്തക ജസ്ന ജയരാജ്, ഷമി രയരോത്ത്, കെ.സി ലേഖ തുടങ്ങിയവർ സംസാരിച്ചു.

വിവിധ മേഖലകളിൽ അംഗീകാരം നേടിയ പോലീസ് കുടുംബങ്ങളിലെ വനിതകളെ ചടങ്ങിൽ അനുമോദിച്ചു. മുൻ കാലങ്ങളിൽ കുറഞ്ഞ വനിതാ പ്രാതിനിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.

അവർക്കാവട്ടെ എസ്കോർട്ടിങ്ങ് ജോലി പോലുള്ള പ്രാധാന്യം കുറഞ്ഞ ഡ്യൂട്ടി മാത്രമേ കിട്ടിയിരുന്നുള്ളൂ വെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഇ വി ജയശ്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30482/Celebrated-International-Women's-Day)