---
title: "എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304861/kelakam"
published_at: "2025-07-27T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68858ec5dd448_IMG-20250726-WA0055.jpg"
keywords: []
---

# എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും 

> **Lead Summary:** **കേളകം** : എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും. നടത്തി.

## Article Content

**കേളകം** : എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്ക്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും. നടത്തി.

സ്ക്കൂൾ പ്രിൻസിപ്പാൾ  റ്റി.വി ജോണി അധ്യക്ഷനായ ചടങ്ങിൽ യുവക വയത്രിയും എഴുത്തുകാരിയുമായ അമൃത കേളകം മുഖ്യാതിഥിയായി. തൻ്റെ പ്രഭാഷണത്തിലൂടെ ആധുനിക തലമുറയിലെ വിദ്യാർത്ഥികൾ സമൂഹത്തിന് നൻമ ചെയ്യുന്നവരായി വളരണം എന്ന് ഓത്മപ്പെടുത്തി കവിത ചൊല്ലിയും കഥ പറഞ്ഞും വിദ്യാർത്ഥികൾ സർഗാത്മക പ്രവർത്തനങ്ങളിലേക്ക് കടന്നു വരേണ്ടതിൻ്റെ ആവശ്യകതയെകുറിച്ച് ഓർമപെടുത്തുകയുണ്ടായി. പി.ടി.എ. പ്രസിഡൻ്റ്  രാജീവ്കുമാർ വി.വി.തൻ്റെ ആശംസ പ്രസംഗത്തിലൂടെ വായന നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് ഓർമപ്പെടുത്തുകയുണ്ടായി. കുമാരി ദിയ ട്രീസ സിജോ ആശംസയും എമിലി അന്ന ടൈറ്റസ് നന്ദി പ്രകാശനവും നടത്തി.

തുടർന്ന് വായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സര വിജയികളെ അഭിനന്ദിച്ചു. തുടർന്ന് വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304861/kelakam)